കട്ട് തിന്നുന്ന സുഖം ഒന്ന് വേറെ തന്നെയല്ലേ, സ്ത്രീകളാണ് എന്റെ നോട്ടത്തില്‍ കേമികള്‍, അവിഹിതബന്ധങ്ങളെ കുറിച്ച് തുറന്ന് പറഞ്ഞ് കല മോഹന്‍

ദാമ്പത്തിക ജീവിതത്തില്‍ പലപ്പോഴും തകര്‍ച്ചയ്ക്ക് കാരണം അവിഹിത ബന്ധങ്ങളാണ്. സ്ത്രീകളെന്നോ പുരുഷന്മാരെന്നോ വ്യത്യാസമില്ലാതെ പലരും അവിഹിത ബന്ധങ്ങളില്‍ ചാടുന്നത് സമൂഹത്തില്‍ നിത്യ സംഭവമാണ്. ഇത് മൂലം പലരുടെയും കുടുംബ ബന്ധങ്ങള്‍ തകര്‍ന്നിട്ടുണ്ട്. മാത്രമല്ല പലരെയും കൊലയാളികള്‍ വരെയാക്കിയിട്ടുണ്ട്. അവിഹിത ബന്ധങ്ങള്‍ ആസ്വദിക്കുന്നവരുമുണ്ട്. ഇപ്പോള്‍ സൈക്കോളജിസ്റ്റ് കൗണ്‍സിലര്‍ അവിഹിത ബന്ധത്തെ കുറിച്ച് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പ് ചര്‍ച്ചയാവുകയാണ്. ഇത് അവിഹിതത്തിന് എതിരെയുള്ള പോസ്റ്റ് ആണോ അതിനെ മഹത്വല്‍ക്കരിക്കാനുള്ളതാണോ എന്ന് ആദ്യമേ ചിന്തിച്ചു കമെന്റ് ഇടല്ലേ എന്ന് പറഞ്ഞുകൊണ്ടാണ് കലയുടെ കുറിപ്പ് ആരംഭിക്കുന്നത്.

കല മോഹന്റെ കുറിപ്പിന്റെ പൂര്‍ണരൂപം;

Marriage is a license to have an etxra maritial relation ! ഒരു സിനിമയില്‍ സുന്ദരിയായ കഥാപാത്രം പറയുക ആണ്. ഇത് അവിഹിതത്തിന് എതിരെയുള്ള പോസ്റ്റ് ആണോ അതിനെ മഹത്വല്‍ക്കരിക്കാനുള്ളതാണോ എന്ന് ആദ്യമേ ചിന്തിച്ചു കമെന്റ് ഇടല്ലേ. പോസ്റ്റ് ഗൗരവം ഉള്ളതുമല്ല. എന്റെ മനസ്സില്‍ വന്ന ഓരോ സംശയങ്ങള്‍ എഴുതി എന്നേയുള്ളു. ഈ കൊറോണ കാലങ്ങള്‍ കഴിയുമ്പോള്‍ ഗണ്യമായി കുറയാന്‍ സാധ്യത ഉള്ള ഒന്നാണ് അവിഹിതബന്ധങ്ങള്‍ എന്നാണ് എനിക്ക് തോന്നുന്നത്. അതല്ലേല്‍ ഇപ്പോള്‍ നിലവില്‍ ഉള്ളത് പോയി അടുത്തത് ഒപ്പിക്കേണ്ടി വരും. തമാശ അല്ല. ലോക്‌ഡോണ്‍ തകര്‍ത്ത സന്തോഷങ്ങളില്‍ പ്രാധാന്യം ഏറെ ഉള്ളതാണ്, സെറ്റപ്പ് ഇടങ്ങള്‍. ഒരിക്കല്‍ ഒരു സ്ത്രീ സുഹൃത്ത്, അവരുടെ വിവാഹേതര ബന്ധം തുറന്ന് പറഞ്ഞു. അവരെ വല്ലാത്ത തകര്‍ത്തു കളഞ്ഞ സംഭവം ഉണ്ടായപ്പോള്‍ ആരോടെങ്കിലും പറയേണ്ടത് അനിവാര്യമാണ്.

”അയാള്‍, അവരുടെ കൂട്ടുകാരന്‍ തന്നെ തുറന്നു പറഞ്ഞു, അവരെ ക്കൂടാതെ പല ബന്ധങ്ങളുണ്ടെന്ന്. അവര്‍ക്കൊരു പ്രാര്‍ത്ഥന പോലെ ആയിരുന്നു ആ ആള്‍. അയാള്‍ക്ക് മറ്റൊരു സ്ത്രീ അയച്ച മെസ്സേജ് അവരെ കാണിച്ചു. അവര്‍ക്ക് അയാളോടുള്ള ഭക്തി കലര്‍ന്ന പ്രണയം പോലെ അല്ലേല്‍ അതിലും ഉപരിയായി മറ്റൊരുവള്‍ കുറിച്ചത്. അഹങ്കാരത്തോടെ അയാളത് കാണിച്ചു കൊണ്ട് വിശദീകരണം നല്‍കി. പരമാവധി സമ്പര്‍ക്കമാണ് തനിക്കു താല്‍പര്യമെന്നും, നിന്നില്‍ മാത്രം ഒതുങ്ങണം എന്നാഗ്രഹിക്കാന്‍ എന്ത് പ്രത്യേകതയാണ് ഉള്ളതെന്നും അയാള്‍ ക്രൂരമായി ചോദിച്ചു. ഭാര്യയ്ക്ക് മാത്രം അവകാശമുള്ള ചോദ്യം ചെയ്യലിനെ ചൂണ്ടി കാണിച്ചു അവരെ ആക്ഷേപിച്ചു. എന്നിരുന്നാലും, ശരീരം പങ്കു വെയ്ക്കാന്‍ താന്‍ എന്നും ഒരു വിളിപ്പാട് അകലെ ഉണ്ടെന്ന് അയാള്‍ വിശാലമനസ്‌കതയോടെ പറഞ്ഞു.

അവരിത് കരഞ്ഞു മൂക്കും പിഴിഞ്ഞ് പറഞ്ഞപ്പോള്‍ എനിക്കൊന്നും തോന്നിയില്ല. ഇയാള്‍ ഒരു പ്രതിനിധി ആണ്, വിവാഹേതര ബന്ധത്തില്‍ ഏര്‍പ്പെടുന്ന പലമനസ്സുകളുടെ. സ്ത്രീയുടെയും പുരുഷന്റെയും അവസ്ഥ ഒരേപോലെ! പച്ചയായ സത്യം അങ്ങേര് പറഞ്ഞു. കൗണ്‍സിലര്‍ എന്ന നിലയ്ക്ക് ഞാന്‍ കണ്ടിട്ടുള്ള പല കേസുകളും ഇതൊക്കെ തന്നെ. ( കണക്കൊക്കെ കണക്കാണ് ) കട്ട് തിന്നുന്ന സുഖം ഒന്ന് വേറെ തന്നെയല്ലേ ! അത് കൊണ്ട്, വിവാഹേതര ബന്ധത്തില്‍ മൂക്കും കുത്തി വീഴുന്ന പുരുഷനും സ്ത്രീയും ഓരോ സെക്കന്റിലും ധാരാളം.

കാശിനു വേണ്ടിയുള്ള ചൂഷണം മറ്റൊരു മൂലയ്ക്ക് അതങ്ങനെ നടക്കുന്നുണ്ട്. അതില്‍ സ്ത്രീകളാണ് എന്റെ നോട്ടത്തില്‍ കേമികള്‍. എന്ന് വെച്ചു, ആത്മബന്ധം ഇല്ലെന്നല്ല. ഹൃദയം കൊണ്ട് കൂട്ടുകാരിയെ സ്‌നേഹിക്കുന്ന പുരുഷന്‍ ധാരാളമുണ്ട്, മറിച്ചും. പക്ഷെ അത്തരത്തില്‍ ഹൃദയവും ഹൃദയവും തമ്മിലുള്ള ബന്ധമൊക്കെ വളരെ വിരളമാണ്. പ്രണയം, വിവാഹേതരബന്ധത്തില്‍ ഇല്ല എന്നല്ല, പക്ഷെ എത്ര ശതമാനം കുറവാണ് എന്നതാണ് ചൂണ്ടി കാണിക്കാന്‍ ആഗ്രഹിക്കുന്നത്. മൊബൈലില്‍ വരുന്ന അനേകം വീഡിയോ ക്ലിപ്പുകളും രതികഥകളും പങ്കു വെയ്ക്കാന്‍, പരീക്ഷിക്കാന്‍, പങ്കാളിയെക്കാള്‍ കൗതുകം ഒരു സംശയവും വേണ്ട, മൂന്നാമിടത്തില്‍ ആണ്. പക്ഷെ, എന്ത് ചെയ്യാം, അവിടെയും മധുവിധു സമയം ഉണ്ടല്ലോ. പുതുമയോടുള്ള ഇഷ്ടം കുറയുമല്ലോ. അവിടെയും മടുക്കും കാലം ചെല്ലവേ.

കണ്ണ് അകലുമ്പോള്‍ മനവും അകലും എന്നാണ്. നോക്കാമല്ലോ, കൊറോണ കാലങ്ങള്‍ ഒഴിയുമ്പോള്‍ ആത്മാവില്‍ മുട്ടി വിളിക്കാന്‍ അപ്പുറത്ത് ആരേലും ഉണ്ടോന്ന്. ഇപ്പൊ തന്നെ കരച്ചില് കേള്കുന്നുണ്ട്. ‘ഓന്‍ ബാത്‌റൂമില്‍ പോകില്ലേ, ആ സമയത്തു എങ്കിലും ഒന്ന് വിളിച്ചൂടെ. എപ്പോഴും അച്ചിയുടെ കൂടെ ആണോ?സെറ്റപ്പ് ബന്ധങ്ങളുടെ ഉയര്‍ത്തെഴുന്നേല്‍പ്പ് എങ്ങനെ എന്നറിയില്ല കൊറോണ കഴിഞ്ഞ്. എന്നാലും, ഇനിയുള്ള സാമ്പത്തിക സുരക്ഷ പ്രശ്‌നങ്ങള്‍ക്കു ഇടയില്‍ കിമ്പളം കിട്ടുന്നവര്‍ക്കു മാത്രമായിരിക്കും ചിലപ്പോള്‍ ഇത്തരം യോഗങ്ങള്‍ എന്നാണ് തോന്നുന്നേ. ബിസിനസ് രംഗത്ത് ഉള്ളവരൊക്കെ ഇത്തിരി കടുത്ത ദാരിദ്ര്യം ഇവിടെ അനുഭവിക്കേണ്ടി വരും. ഒന്നിച്ചുള്ള യാത്രകളൊക്ക ഇനി ഇമ്മിണി പുളിക്കും. മൊബൈല്‍ ചാര്‍ജ് ചെയ്തു കൊടുക്കുന്നതൊക്കെ നിസ്സാരം, അതിനും അപ്പുറത്ത് കാര്യങ്ങളുണ്ടെ. പിന്നെന്താ, പൊട്ടിപ്പോയ അവിഹിതത്തെ ഓര്‍ത്തു സങ്കടം വേണ്ട. ഇതൊന്നും അത്രയും കാര്യമാക്കേണ്ട. കമ്മലിട്ടവന്‍ പോയാല്‍ കടുക്കനിട്ടവന്‍ വരുമെന്ന്.

https://www.facebook.com/photo.php?fbid=10157970200734340&set=a.10152973236709340&type=3&theater