കാമുകന്റെ സഹായത്തോടെ ഭാര്തതാവിനെ ഊട്ടിയില്‍ കൊണ്ട് പോയി കൊലപ്പെടുത്തിയ പെണ്ണ്, സ്ത്രീ കുറ്റവാളികള്‍ കൂടാന്‍ കാരണം

കുറ്റവാളികള്‍ക്കിടയില്‍ സ്ത്രീയെന്നോ പുരുഷനെന്നോ വ്യത്യാസമില്ല. എന്നാല്‍ സ്ത്രീകള്‍ക്ക് എങ്ങനെ കുറ്റവാളികള്‍ ആകാന്‍ കഴിയുന്നു. ഇക്കാര്യം വിശദീകരിച്ച് സൈക്കോളജിസ്റ്റ് കൗണ്‍സിലര്‍ കല മോഹന്‍ ഫേസ്ബുക്കില്‍ പങ്കുവെച്ച ഒരു കുറിപ്പാണ് ഇപ്പോള്‍ വൈറല്‍ ആകുന്നത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് പൂജപ്പുര ജയിലില്‍ കുറ്റവാളികളെ സന്ദര്‍ശിച്ച വിവരം സഹിതമാണ് കലയുടെ കുറിപ്പ്.

കല മോഹന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം;

വര്ഷങ്ങള്ക്കു മുന്‍പ് പൂജപ്പുര ജയിലില്‍ ഒരു project തയ്യാറാക്കാന്‍ പോയി. പുരുഷ കുറ്റവാളികള്‍ , സ്ത്രീ കുറ്റവാളികള്‍ , ഇവരില്‍ ആരാണ് കൂടുതല്‍ ക്രൂരത ചെയ്തത് എന്ന് പറയാന്‍ വയ്യ. പലതരം കുറ്റവാളികളെ കണ്ടു. സ്ത്രീകളുടെ ഇടയില്‍ അന്ന് കല്ലുവാതുക്കല്‍ താത്ത ഉണ്ടായിരുന്നു. അവര്‍ ഒരുപക്ഷെ, സാഹചര്യം കൊണ്ട് ചെയ്തു പോയതാകാം എന്ന് തോന്നി. അറിയില്ല കേസിന്റെ പിന്നാമ്പുറം..! പക്ഷെ മറ്റു ചില സ്ത്രീകള്‍. ദേഷ്യം സഹിക്കാന്‍ വയ്യാതെ , നാത്തൂനോടുള്ള പക തീര്‍ക്കാന്‍ അവരുടെ കുഞ്ഞിനെ തലയ്ക്കു അടിച്ചു കൊന്ന ഒരു സ്ത്രീ. കാമുകന്റെ സഹായത്തോടെ ഭാര്തതാവിനെ ഊട്ടിയില്‍ കൊണ്ട് പോയി കൊലപ്പെടുത്തിയ പെണ്ണ്. അങ്ങനെ ഒരുപാടു പേര്…!

ഇവരൊക്കെ ക്രിമിനല്‍ വാസനകള്‍ പെട്ടന്ന് ഉണ്ടായവര്‍ ആണോ..? അല്ലേയല്ല. ജന്മനാ ആരും അങ്ങനെ ജനിക്കുന്നതും ഇല്ല. പിന്നെയോ..? ബാല്യം , കൗമാരം എന്നിവിടങ്ങളില്‍ ആണ് ഒരു മനുഷ്യന്റെ വ്യക്തിത്വം രൂപപ്പെടുന്നത്. അവനെ അവനറിയാത്ത ഒരുവന്‍ , അവളെ അവളറിയാത്ത ഒരുവളും ആക്കി എടുക്കുന്ന കാലഘട്ടങ്ങള്‍..! പാരമ്പര്യമായ ഘടകങ്ങള്‍ മാത്രമല്ല. വളരുന്ന കുടുംബാന്തരീക്ഷം ഒരുപാടു സ്വാധീനിക്കും. തലോടുന്ന കൈകള്‍ക്കു മാത്രമേ ശിക്ഷിക്കാനും അധികാരം ഉള്ളു. കഠിനമായ ശിക്ഷ മാത്രമല്ല. അവഗണയും ഒരു വ്യക്തിയിലെ മനുഷ്യത്വം ഇല്ലാതാക്കും. പുരുഷന് പുറം ലോകം അന്യമല്ല. എന്നാല്‍ സ്ത്രീയ്‌ക്കോ..? പെണ്ണ് , നീ ! അടങ്ങി ഒതുങ്ങി കഴിഞ്ഞോണം..! ഓര്‍മ്മയാകുമ്പോള്‍ മുതല്‍ കാതില്‍ വന്നു വീഴുന്ന ഭീഷണി. കുടുംബം എന്ന സുരക്ഷിത ഇടം. അവിടെ നിന്നും ശാരീരികമായ കരുതല്‍ മാത്രമല്ല. മനസ്സിനും വേണം, ആവശ്യത്തിന് പിന്‍തുണ..! കിട്ടാറുണ്ടോ..? അവള്‍ , ആഗ്രഹിക്കുന്ന തരത്തില്‍ ഒരു പരിഗണ ഈ കഴിഞ്ഞ തലമുറ വരെ നിര്‍ലോഭം അനുഭവിച്ച എത്ര പേരുണ്ടാകും..? ഇന്നത്തെ തലമുറ , വിപ്ലവം സൃഷ്ടിച്ചു കൊണ്ട് , സൂര്യന്‍ ഉദിക്കുന്നത് തങ്ങള്‍ക്കും വേണ്ടി ആണെന്ന് അവര്‍ അടിവര ഇടുന്നു. സ്വാതന്ത്ര്യവും അവകാശവും നേടി എടുക്കുന്നു. അടങ്ങി കിടക്കുന്ന അമര്‍ഷം , അടിച്ചമര്‍ത്തുന്ന രോഷം , പലപ്പോഴും പുറത്തേയ്ക്കു വരുന്നത് വര്‍ഷങ്ങള്‍ എടുത്താകാം. വിവിധ രൂപത്തില്‍..തരത്തില്‍ ! പുരുഷന് പ്രായപൂര്‍ത്തി ആയാല്‍ പുറംലോകം എന്നത് അവന്റെ അവകാശവും അധികാരവും ആണ്. സ്ത്രീയുടെ സ്ഥിതി മറിച്ചും. അവള്‍ക്കു പിന്നെ വിലക്കുകള്‍ മാത്രമേ ഉള്ളു. അവള്‍ അബലയും അധീരയും ആകണം , അച്ചടക്കത്തോടെ വികാരങ്ങളെ ഒതുക്കണം. കുലസ്ത്രീ എന്നാല്‍ അതാണ്..! അവളിലെപക നിറഞ്ഞ വേദന ഏതു തരത്തില്‍ ശമിപ്പിക്കണം. കഥാകാരി ആകാം..കവിത എഴുതാം , ആത്മീയത തേടി പോകാം. അല്ലേല്‍ അവളൊരു ക്രിമിനല്‍ ആകാം..! ഇത് കേള്‍ക്കുമ്പോള്‍ എന്തിനു ഞെട്ടണം.? സ്ത്രീ പുരുഷ വ്യത്യാസം അവിടെ ഇല്ല. മനുഷ്യന്‍ എന്ന ഗണം മാത്രാ. പുരുഷനില്‍ ക്രിമിനല്‍ ഉണ്ട്. അതേ പോലെ ലൈംഗിക ആസക്തി കൂടുതല്‍ ഉള്ളവര്‍ ഉണ്ട്.

stayriasis എന്നാണവരെ ആരോഗ്യമേഖലയില്‍ അറിയപ്പെടുന്നത്. പുരുഷന് ഒരു എതിര്‍ലിംഗം ഉണ്ടേല്‍. ഈ ആണ്‍ അവസ്ഥയ്ക്കു ഒരു പെണ്‍ അവസ്ഥയും ഉണ്ട്. nymphomania എന്നാണ് സ്ത്രീകളില്‍ കാണുന്ന അമിതമായ ലൈംഗികാസക്തിയുടെ പേര്. പുരുഷന്റെ ഇത്തരം അവസ്ഥയില്‍ അവന്‍ കാണിക്കുന്ന വൈകല്യങ്ങള്‍ നാം ചര്‍ച്ച ചെയ്യുന്നു. അതിനു വേണ്ടി സെക്‌സ് ടൂറിസം കൊണ്ട് വരണം എന്ന് വാദിക്കുന്നു. അവന്റെ ക്രൂരകൃത്യങ്ങള്‍ക്കു പരമാവധി ശിക്ഷ വേണം എന്ന് പ്രസംഗിക്കുന്നു. എന്ത് കൊണ്ട് സ്ത്രീയുടെ ഇത്തരം അവസ്ഥകളെ ചര്‍ച്ചയ്ക്കു എടുക്കുന്നില്ല.? ക്രിമിനല്‍ ആയ ഒരു nymphomaniac ഏതു തരത്തില്‍ ചിന്തിക്കും എന്ന് പഠിക്കണം. അവരില്‍ വൈകാരിക തലം എങ്ങനെ ആയിരിക്കും എന്നാണ് ചിന്തിക്കുന്നത്.? ആരോടാണ് അവര്‍ക്കു പ്രണയം ..? ആരോടും ഇല്ല. ഒരു ബന്ധത്തില്‍ നിന്നും മറു ബന്ധത്തിലേക്ക് പോയ്‌കൊണ്ടിരിക്കും. ലൈംഗിക സംതൃപ്തി കിട്ടാതെ വൈകൃതങ്ങളില്‍ മുഴുകും. ഒരു പുരുഷന്‍ ഈ അവസ്ഥയില്‍ എന്ത് ചെയ്യുന്നുവോ അതൊക്കെ തന്നെ അല്ലേല്‍ അതിലും ഉപരി ആയോ ആ നേരം അവളില്‍ ഭ്രാന്തമായ അവസ്ഥ ഉടലെടുക്കും. കൗണ്‍സിലോര്‍ എന്ന നിലയ്ക്ക് അത്തരം ഒരുപാടു സ്ത്രീകളെ കാണാറുണ്ട്. അവരിലെ അവസ്ഥകളെ പഠിക്കാറുണ്ട്. പറ്റുന്ന തരത്തില്‍ സഹായിക്കാറുണ്ട്. കേള്‍ക്കാന്‍ ഒരു ചെവി , അനുകമ്പയോടെ ഒരു മൂളല്‍ . ചിലപ്പോള്‍ ഇത്രയും മതി ആ അവസ്ഥ മാറി മറിയാന്‍…!

അച്ഛനെയും അമ്മയെയും മക്കളെയും കൊന്ന സ്ത്രീയുടെ മാനസികാവസ്ഥ എനിക്കറിയില്ല. അവരെ കാണാതെ , അവരോടു സംസാരിക്കാതെ, അവര്‍ എന്താണെന്നു ഞാന്‍ എങ്ങനെ പറയും..? അവരുടെ സാഹചര്യം , വളര്‍ന്ന ചുറ്റുപാടുകള്‍ കണ്ടെത്താതെ എങ്ങനെ വിധി എഴുതും..? ഞാന്‍ മേല്‍ സൂചിപ്പിച്ച വസ്തുതകള്‍ ഒരു കാരണം മാത്രം ആണ്. അങ്ങനെ എങ്കില്‍ ഇങ്ങനെ ആകാം എന്നൊരു സംശയം..! സംശയം ഞാന്‍ തുറന്നു പറയുന്നത് , എഴുതുന്നത് , ഞാന്‍ ഒഴിച്ച് മറ്റുള്ളവര്‍ ഒക്കെ ഇതിനെ കുറിച്ച് അറിവില്ലാത്തവര്‍ എന്ന് കരുതി അല്ല. നാളെ ഇതിലും വലിയ വിപത്തുകള്‍ സംഭവിക്കാം. അതിനെ ചെറുക്കണം. ഈ വലിയ പാതകത്തിനു ശിക്ഷ കിട്ടിയേ തീരു. പുരുഷന് കൊടുക്കണം എന്ന് പറയുന്ന അതേ പോലെ. സമത്വം വേണം. രക്ഷയും ശിക്ഷയും ഒരേ പോലെ ആകട്ടെ…!

പുരുഷന്റെ ലൈംഗിക വൈകല്യം മാത്രമല്ല. സ്ത്രീയുടേതും ഉത്കണു തുറന്നു കാണണം. ചര്‍ച്ച ചെയ്യണം.. പ്രതിവിധി വേണം..! വീണ്ടും പറയുന്നു.., ബാല്യം നന്നാകണം , കൗമാരം നന്നാകണം..എങ്കിലേ നാളെ ഇനി കളക്ടര്‍ ആയാലും , ഡോക്ടര്‍ ആയാലും അധ്യാപകന്‍ ആയാലും അവന്‍ അല്ലേല്‍ അവള്‍ക്കു മനുഷ്യത്വം ഉണ്ടാകു. പച്ചയായി ചിന്തിക്കാന്‍ പഠിക്കണം. അച്ഛന്റെ നെഞ്ചത്ത് കിടന്നു വളരണം പെണ്മക്കള്‍. അതിനുള്ള ഭാഗ്യമാണ് ലോകത്തു ഏറ്റവും വലുത് എന്ന് ഞാന്‍ പറയും..! അമ്മയ്ക്ക് എന്നും മുത്തം കൊടുക്കണം.. പ്രായമായാല്‍ പിന്നെ, അവളെ ചേര്‍ത്ത് പിടിക്കാന്‍ ‘അമ്മ പോലും മടിക്കും. പൊരിച്ചമീനിന്റെ കഥ ഒരാള്‍ അല്ല ,പലരും പറഞ്ഞു കേട്ടിട്ടുണ്ട്..! പക്ഷെ , പ്രായമായ അന്ന് മുതല്‍ അച്ഛന്‍ അന്യന്‍ ആയി തീരുന്ന മകളുടെ അവസ്ഥ, അതിലും ഭീകരം ആണ്..!