കലാഭവൻ സോബിക്ക് നേരേ വെടിവയ്പ്പ്,ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ബാലഭാസ്കർ കേസിലെ പ്രധാന സാക്ഷിയായ കലാഭവൻ സോബിക്ക് നേരേ വെടിവയ്പ്പ്. പരിക്കുകളോടെ സോബിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കലാഭവന്റെ ബുക്കിങ്ങുമായി ബന്ധപ്പെട്ട് ലുധിയാനയിൽ പോയി തിരികെ വരുമ്പോൾ ഗുജറാത്തിൽ വയ്ച്ചാണ്‌ വെടിവയ്പ്പ് ഉണ്ടായത്. സോബി സഞ്ചരിച്ച ബി എം ഡബ്ള്യു കാറിനു നേരേ വെടി ഉതിർക്കുകയായിരുന്നു. 3 റൗണ്ട് വെടി ഉതിർത്തു എങ്കിലും കാറിന്റെ ചില്ലുകളിൽ തട്ടി വെടിയുണ്ടകൾ പോവുകയായിരുന്നു. വധ ഭീഷണി ഉള്ളതിനാൽ കലാഭവൻ സോബി ഉപയോഗിക്കുന്നത് ബുള്ളറ്റ് പ്രൂഫ് കാറാണ്‌. ഇതുകൊണ്ട് മാത്രമാണ്‌ വെടിയുണ്ടകൾ കാറിനുള്ളിലേക്ക് കയറാതിരുന്നത്. അതേ സമയം ഒരു ബുള്ളറ്റ് കാറിന്റെ ബോണറ്റ് തുളച്ച് ഉള്ളിൽ കയറിയിട്ടുണ്ട്

കാർ നിർത്തിയ ശേഷം വീണ്ടും വെടിവയ്പ്പ് ഉണ്ടായി.കാർ തടഞ്ഞ ശേഷം ഉണ്ടായ ആക്രമണത്തിൽ സോബിക്ക് പരിക്കുണ്ട്. രക്തം വാർന്ന നിലയിൽ കലാഭവൻ സോബിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

കലാഭവൻ സോബിയാണ്‌  വയലിനിസ്റ്റ് ബാലഭാസ്കർ കേസിൽ പുനരന്വേഷണം നടത്താനുള്ള കേസിനു ചുക്കാൻ പിടിച്ചത്. മാത്രവുമല്ല കേസിലെ പ്രധാന സാക്ഷിയാണ്‌. ബാലഭാസ്കറുടെ അപകടത്തിനു മുമ്പ് അതേ ഇന്നോവ കാറിൽ വയ്ച്ച് ഒരു സംഘം ആളുകൾ ബാലഭാസ്കറേ ആക്രമിക്കുന്നതും ഇരുമ്പ് വടിക്ക് തല്ലുന്നതും സോബി കണ്ടിരുന്നു. ബാലഭാസ്കർ യാത്ര ചെയ്ത കാറിന്റെ പുറകിലേ ചില്ലുകൾ ഇരുമ്പ് വടിക്ക് അടിച്ച് തകർക്കുന്നതും സോബി കണ്ടിരുന്നു. അതിനു ശേഷമാണ്‌ അപകടം ഉണ്ടാകുന്നത്

ഇപ്പോൾ കേസ് സി ബി ഐ പുനരന്വേഷിക്കുകയാണ്‌. അതിനിടെയാണ്‌ ഇപ്പോൾ വെടിവയ്പ്പ് ഉണ്ടായത്.സോബി അപകട നില തരണം ചെയ്തിട്ടുണ്ട്.സ്വർണ്ണകടത്ത് കണ്ണികളാണ്‌ ബാലഭാസ്കറേ വകവരുത്തിയത് എന്നാണ്‌ നിഗമനം. വിദേശത്ത് നിന്നും സ്വർണ്ണ കടത്തിന്റെ കാരിയർ ആയി ബാലഭാസ്കറുടെ വിദേശ ഷോകൾക്ക് ശേഷം ഉള്ള വരവ് ഉപയോഗപ്പെടുത്തി എന്നും തുടർന്ന് ഉള്ള തർക്കം ആണ്‌ മരണത്തിലേക്ക് നയിച്ചത് എന്നും സോബി ആരോപിച്ചിരുന്നു