കത്തോലിക്കാ സഭ ഭീകരാക്രമണം നടത്തി എന്ന് വിദ്വേഷ പ്രചാരണം

കളമശേരിയിൽ നടന്ന ബോംബ് സ്ഫോടനവുമായി ബന്ധപ്പെട്ട് കത്തോലിക്കാ സഭക്കെതിരെ വിദ്വേഷ പ്രചാരണം. കത്തോലിക്കാ സഭ കേരളത്തിൽ ഭീകരാക്രമണം നടത്തി എന്നാണ്‌ പോസ്റ്റർ ഉണ്ടാക്കി മീഡിയ സെവൻ,യഥാർഥ സത്യ പോരാളികൾ എന്നീ പേജുകളിൽ പ്രചരിപ്പിച്ചിരിക്കുന്നത്

കത്തോലിക്കാ സഭയുടെ വൻ ഭീകരാക്രമണം എന്ന് പോസ്റ്റുകളും പോസ്റ്ററുകളും ഇറക്കി പ്രചരിപ്പിച്ചിട്ടും പോലീസ് നടപടി എടുക്കുന്നില്ല എന്ന് സഭാ നേതാക്കൾക്കും പരാതിയുണ്ട്. വിദ്വേഷ പ്രചാരണം തടയുന്നതിൽ പോലീസ് സ്വീകരിക്കുന്ന നടപടികളിൽ എല്ലാ മതക്കാരേയും ഒരു പോലെ കാണണം എന്നും സഭാ നേതാക്കൾ വ്യക്തമാക്കുന്നു

കൂടാത യഥാർഥ സത്യ പോരാളികൾ എന്നീ പേജിന്റെ അഡ്മിൻ/ മോഡറേറ്റർമാരുടെ പാലൻ വിവരങ്ങളും സോഷ്യൽ മീഡിയയിൽ വന്നിട്ടുണ്ട്.

ക്രിസ്ത്യൻ തീവ്രവാദം എത്ര മൂടിവെക്കാൻ ശ്രമിച്ചാലും അത് തുറന്നുകാണിക്കുക തന്നെ ചെയ്യും എന്ന് മീഡിയ സെവൻ എന്ന പേജിൽ പോസ്റ്റുണ്ട്.കളമശേരി സ്ഫോടനത്തിനു പിന്നിൽ കാസ ആണെന്ന പ്രചാരണം ഇപ്പോൾ പല ഗ്രൂപ്പിലും ശക്തമാണ്‌. പോലീസ് അന്വേഷണം നടത്തട്ടേ എന്നും കാസ ഇതിൽ നിരപരാധി എന്ന് തെളിയുന്നതോടെ ആരോപണം ഉന്നയിച്ചവർക്കെതിരെ നിയമ നടപടി സ്വീകരിക്കാനാണ്‌ ആ സംഘടനാ നേതാക്കളുടെയും നീക്കം