ഏറ്റവും കൂടുതല്‍ ഫാന്‍സ് അസോസിയേഷനുള്ള പെണ്‍ താരം, മൃദുലയെ കുറിച്ച് കലേഷ്

മലയാളികളുടെ പ്രിയപ്പെട്ട താരമാണ് രാജ് കലേഷ്. നടന്‍, അവതാരകന്‍, മജീഷ്യന്‍ എന്നീ നിലകളില്‍ ശ്രദ്ധേയനാണ് അദ്ദേഹം. മിനിസ്‌ക്രീനിലും വന്‍ ആരാധകരാണ് കലേഷിനുള്ളത്. ഇപ്പോള്‍ കല്ലു എന്നാണ് ആരാധകര്‍ക്കിടയില്‍ കലേഷ് അറിയപ്പെടുന്നത്. താരത്തിന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റാണ് ഇപ്പോള്‍ വൈറല്‍ ആകുന്നത്. മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയങ്കരിയായ നടിയെ കുറിച്ചാണ് കലേഷിന്റെ സ്റ്റോറി. കല്ലുവിന്റെ അടുത്ത സുഹൃത്തും മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയ താരവുമായി മൃദുലയെ കുറിച്ചായിരുന്നു കലേഷിന്റെ കുറിപ്പ്.

‘ഏറ്റവും കൂടുതല്‍ ഫാന്‍സ് അസോസിയേഷനുള്ള പെണ്‍ താരം’ എന്നാണ് മൃദുലയെ പരിചയപ്പെടുത്തികൊണ്ട് കലേഷ് കുറിച്ചത്. ഇത് മൃദുലയും തന്‍രെ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്. നന്ദി പറഞ്ഞു കൊണ്ടാണ് നടി ചിത്രം സ്റ്റോറിയായി പങ്കുവെച്ചിരിക്കുന്നത്. മിനിസ്‌ക്രീന്‍ രംഗത്ത് സജീവ സാന്നിധ്യമാണ് മൃദുല. നിരവധി പരമ്പരകളിലൂടെ ഭാഗമായ താരം സ്റ്റാര്‍ മാജിക് എന്ന് പരിപാടിയിലും പങ്കെടുക്കുന്നുണ്ട്.

ജെനിഫര്‍ കറുപ്പയ്യ എന്ന തമിഴ് ചിത്രത്തില്‍ 15-ാം വയസിലാണ് മൃദുല വേഷമിടുന്നത്. കടന്‍ അന്‍പൈ മുറിക്കും എന്ന ചിത്രത്തിലും അഭിനയിച്ചു. മലയാളത്തില്‍ സെലിബ്രേഷന്‍, കൗമുദി എന്നീ ചിത്രങ്ങളില്‍ അഭിനയിച്ചു. നടി അഭിനയിച്ച ആദ്യ സീരിയല്‍ കല്യാണ് സൗഗന്ധികമാണ്. പിന്നീടങ്ങോട്ട് നിരവധി സീരയലുകളില്‍ നടി അഭിനയിച്ചു.

പരമ്പകരകളില്‍ മാത്രമല്ല പ്രേക്ഷകരുടെ മനംകവരുന്ന ഫോട്ടോഷൂട്ടുകളിലൂം നടി പ്രത്യക്ഷപ്പെടാറുണ്ട്. ചിത്രങ്ങള്‍ക്ക് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. നടി എന്നതില്‍ ഉപരി മികച്ച നര്‍ത്തകി കൂടിയാണ് മൃദുല. നടി താര കല്യാണ്‍ ആണ് നൃത്തത്തില്‍ മൃദുലയുടെ ഗുരു പ്രശസ്ത സിനിമാ എഡിറ്റര്‍ എം. എന്‍. അപ്പുവിന്റെ കൊച്ചുമകള്‍ കൂടിയാണ് മൃദുല.