നിങ്ങളെ കുറിച്ച് അഭിമാനിക്കുന്നു; വിവരിക്കാൻ വാക്കുകളില്ല- കല്യാണി പ്രിയദർശൻ

67ാം മത് ദേശീയ ചലച്ചിത്ര പുരസ്കാര പ്രഖ്യാപനത്തിനായി പ്രേക്ഷകർ ആകാംക്ഷയോടെയാണ് കാത്തിരുന്നത്. പുരസ്കാരങ്ങൾ പ്രഖ്യാപിച്ചപ്പോൾ മൂന്നു അവാർഡുകളാണ് പ്രിയദർശൻ സംവിധാനം ചെയ്ത ‘മരക്കാർ: അറബിക്കടലിന്റെ സിംഹം’ നേടിയത്. മികച്ച ഫീച്ചർ ചിത്രത്തിനുള്ള പുരസ്കാരം, മികച്ച സ്പെഷൽ ഇഫക്‌ട്സ്, മികച്ച കോസ്റ്റ്യൂം ഡിസൈനിനുള്ള പുരസ്കാരം നേടിയിരിക്കുന്നത്.

മികച്ച സ്പെഷൽ ഇഫക്‌ട്സിനുള്ള പുരസ്കാരം സംവിധായകൻ പ്രിയദർശന്റെ മകൻ സിദ്ധാർഥ് പ്രിയദർശനാണ് ലഭിച്ചിരിക്കുന്നത്. സുജിത് സുധാകരനാണ് മികച്ച കേസ്റ്റ്യൂം ഡിസൈനർ ഇപ്പോഴിത അച്ഛനും സഹോദരനും ആശംസ നേർന്ന് കൊണ്ട് കല്യാണി പ്രിയദർശൻ രംഗത്തെത്തിയിരിക്കുകയാണ്. സോഷ്യൽ മീഡിയ പേജിലൂടെയാണ് താരപുത്രി അഭിനന്ദനവുമായി എത്തിയിരിക്കുന്നത്.

കല്യാണി പ്രിയദർശന്റെ കുറിപ്പ് ഇങ്ങനെയയ. “നിങ്ങളെ കുറിച്ച്‌ അഭിമാനിക്കുന്നു. ഇതാദ്യമായാണ് ഞങ്ങൾ മൂന്നുപേരും ഒന്നിച്ചെത്തുന്നത്. ഈ പ്രൊജക്റ്റിനെ കുറിച്ച്‌ വിവരിക്കാൻ എനിക്ക് വാക്കുകളില്ല,” എന്നാണ് കല്യാണി കുറിക്കുന്നത്. നിരവധിപ്പരാണ് ട്വീറ്റിന് കമന്റുമായെത്തുന്നത്

അസുരനിലൂടെ ധനുഷും ഭോൻസ്ലെയിലൂടെ മനോജ് വാജ്‌പേയും മികച്ച നടനുള്ള പുരസ്‌കാരം പങ്കിട്ടു. പങ്ക, മണികർണിക എന്നീ ചിത്രങ്ങളിലെ അഭിനയിത്തിന് കങ്കണ റണാവത്തിന് മികച്ച നടിക്കുള്ള പുരസ്‌കാരവും ലഭിച്ചു. സൂപ്പർ ഡീലക്‌സിലെ അഭിനയം വിജയ് സേതുപതിയെ മികച്ച സഹ നടനാക്കി മാറ്റി.

മലയാള സിനിമ ബിരിയാണിയ്ക്ക് പ്രത്യേക പരാമർശം. സജിൻ ബാബു സംവിധാനം ചെയ്ത ചിത്രമാണ് ബിരിയാണി. ജോനാക്കി പൂർവ, ലത ഭഗവാൻ കരെ, പിക്കാസോ എന്നീ ചിത്രങ്ങൾക്കും പ്രത്യേക പരാമർശം. മികച്ച മലയാള സിനിമയായി കള്ള നോട്ടം തിരഞ്ഞെടുക്കപ്പെട്ടു. ധനുഷ് ചിത്രം അസുരനാണ് മികച്ച തമിഴ് ചിത്രം. ചിച്ചോരെയാണ് മികച്ച ഹിന്ദി ചിത്രം. മികച്ച തെലുങ്ക് ചിത്രം ജേഴ്‌സി.ആക്ഷൻ ഡയറക്ഷനുള്ള പുരസ്‌കാരം അവനെ ശ്രീമൻ നാരായണ സ്വന്തമാക്കി. കൊറിഗ്രാഫർ രാജു സുന്ദരൻ.

വിഷ്വൽ എഫക്‌ട്‌സിനുള്ള പുരസ്‌കാരം മരക്കാർ അറബിക്കടലിന്റെ സിംഹം നേടി. ഒത്ത സെരുപ്പ് സൈസ് 7 ന് പ്രത്യേക ജൂരി പുരസ്‌കാരം. മലയാള സിനിമ കോളാമ്പിയിലെ ആരോടും പറയുക വയ്യ മികച്ച വരികൾക്കുള്ള പുരസ്‌കാരം നേടി.മേക്കപ്പിനുള്ള പുരസ്‌കാരം ഹെലനിലൂടെ രഞ്ജിത്ത് സ്വന്തമാക്കി.