ഒരു നടിയാകാന്‍ വേണ്ടിയല്ല തടി കുറച്ചത്; കല്യാണി പ്രിയദര്‍ശന്‍

നടി ലിസി പ്രിയദര്‍ശന്റെയും പ്രിയദര്‍ശന്റെയും മകളും നടിയുമായ കല്യാണി പ്രിയദര്‍ശനെ ചുറ്റിപ്പറ്റിയാണ് ഇപ്പോള്‍ ചര്‍ച്ചകള്‍ പുരോഗമിക്കുന്നത്. വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലൂടെ മലയാളികളുടെ മലയാളത്തിലും പ്രിയ താരമായി മാറിയിരിക്കുകയാണ് കല്യാണി പ്രിയദര്‍ശന്‍. മലയാളത്തിന് പുറമേ തെലുങ്കും കന്നഡയും താരം സജീവമാണ്. 2017ല്‍ പുറത്തിറങ്ങിയ ഹലോ എന്ന തെലുങ്ക് ചിത്രത്തിലുടെയാണ് പ്രശസ്ത സംവിധായകന്‍ പ്രിയദര്‍ശന്റേയും നടി ലിസിയുടേയും മകളായ കല്യാണി അഭിനയ രംഗത്തേക്ക് ചുവട് വയ്ച്ചിരുന്നത്. താരത്തിന്റെതായി ഇനി പുറത്ത് ഇറങ്ങാനിരിക്കുന്ന സിനിമ മരക്കാര്‍ അറബിക്കടലിന്റെ സിംഹമാണ് എന്ന ചിത്രമാണ്. എന്നാല്‍ ഇപ്പോള്‍ കല്യാണി രംഗത്ത് എത്തിയിരിക്കുന്നത് താന്‍ തടികുറക്കാനുള്ള കാരണം എന്തെന്ന് പറഞ്ഞുകൊണ്ടാണ്. താന്‍ ആദ്യം ഒരു ഫാറ്റ് ചബ്ബി പെണ്‍കുട്ടിയായിരുന്നു എന്ന് ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് താരം പറഞ്ഞിരിക്കുന്നത്. കൂട്ടുകാര്‍ തന്നെ ആദ്യമൊക്കെ തടിയുടെ പേരില്‍ കളിയാക്കുമായിരുന്നു.

ശരിക്കും ഒരുടോം ബോയ് കൂടിയായിരുന്നു ഞാന്‍. ആദ്യം പിന്നണിയില്‍ സിനിമയുടെ ഭാഗമായി എത്തിയപ്പോഴാണ് തടി കുറച്ചത്. തന്റെ ശ്രദ്ധ മുഴുവന്‍ ഇപ്പോള്‍ ഉളളത് അഭിനയത്തിലാണെങ്കിലും തനിക്ക് ആഗ്രഹമുള്ള മേഖലയാണ് സംവിധാനം എന്നും കല്യാണി പറഞ്ഞു. വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലൂടെയാണ് താന്‍ ആദ്യമായി മലയാള സിനിമയുടെ ഭാഗമായത്. എന്നാല്‍ ആദ്യ ദിവസത്തെ ഷൂട്ടിങ് കഴിഞ്ഞ ഉടന്‍ തന്നെ അച്ഛനെ വിളിച്ച് താന്‍ കരഞ്ഞുപോയി എന്നും കല്യാണി പറഞ്ഞു. വലിയ രീതിയീലുളള അഭിനയമാണ് ബാക്കി ഉളളവര്‍ കാഴ്ച വയ്ച്ചിരുന്നത് എങ്കിലും താന്‍ അത്രയും എത്തുരുന്നില്ലല്ലോ എന്നോര്‍ത്തായിരുന്നു അന്ന് കരഞ്ഞിരുന്നത്. പക്ഷേ ചിത്രം പുറത്ത് ഇറങ്ങിയപ്പേള്‍ നല്ല പ്രതികരണമാണ് വന്നിരുന്നത്. അച്ഛന്‍ ഇതുവരെ സിനിമ കണ്ടിട്ടില്ല, അച്ഛന്‍ കണ്ട് അഭിപ്രായം പറയാന്‍ കാത്തിരിക്കുകയാണെന്നും താന്‍ എന്നും കല്യാണി വ്യക്തമാക്കുന്നു

പ്രണവ് മോഹന്‍ലാലിന്റെയും കല്യാണിയുടെയും സൗഹൃദത്തെ കുറിച്ചും,പ്രണവിനെ കുറിച്ചും കല്യാണി പറഞ്ഞ വാക്കുകള്‍ നേരത്തെ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. പ്രണവും താനും ഒരുമിച്ചാണ് വളര്‍ന്നത് എന്നും തന്റെ ഏറ്റവും അടുത്ത സുഹൃത്ത് ആണ് പ്രണവ് എന്നും കല്യാണി പറയുന്നു. പക്ഷേ ,മറ്റുള്ളവരുടെ അടുത്ത് താന്‍ പ്രണവിനെ പരിചയപ്പെടുത്തുന്നത് തന്റെ കസിന്‍ ആണെന്ന് പറഞ്ഞാണ് എന്നും കല്യാണി പറയുന്നു.

കൂടാതെ,ചെറുപ്പം മുതല്‍ അവധിക്കാലങ്ങളില്‍ തങ്ങള്‍ എപ്പോഴും ഒരുമിച്ചായിരിക്കും എന്നും തങ്ങള്‍ തമ്മിലുള്ള ബോണ്ട് വളരെ വലുതാണെന്നും കല്യാണി പറയുന്നതിനോടൊപ്പം, നിലവില്‍ മരക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തില്‍ പ്രണവിനൊപ്പം അഭിനയിച്ച കല്യാണി, വിനീത് ശ്രീനിവാസന്‍ ഒരുക്കുന്ന ഹൃദയം എന്ന ചിത്രത്തിലും പ്രണവിന്റെ നായികാ വേഷം ചെയ്യാന്‍ പോവുകയാണെന്ന സന്തോഷ വാര്‍ത്തയുമുണ്ട്. താന്‍ പ്രണവിനൊപ്പം ഉള്ള ഓരോ നിമിഷവും വളരെ കംഫര്‍ട്ടബിള്‍ ആണെന്നും അതിനുള്ള കാരണം തനിക്കു അവനെ അത്ര നന്നായി അറിയാം എന്നും കല്യാണി കൂട്ടിച്ചേത്തു.ഇതോടെ സോഷ്യല്‍ മീഡിയ വീണ്ടും ചര്‍ച്ചാവിഷയം കല്യാണിയും-പ്രണവുമാണ്.