കാശ്മീർ ഫയൽസ് മോഡൽ ചിത്രം കേരളത്തിലും, സ്ളീപ്പർ സെല്ലുകളേ വിറപ്പിക്കാൻ, കനലടങ്ങാത്ത ഖൽബ്, KANALADANGATHA KALB

കാശ്മീർ ഫയൽസ് മോഡൽ ചിത്രം കേരളത്തിലും നിർമ്മിക്കുന്നു. കേരളത്തിലേ ഭീകരവാദത്തിന്റെ തുടക്കം മുതൽ ഇന്നുവരെയുള്ള ചരിത്രവും നടന്ന ഗൂഢാലോചനകളും ഉൾപെടുത്തി കനലടങ്ങാത്ത ഖൽബ് എന്ന പേരിൽ 45 മിനുട്ട് ദൈർഖ്യം ഉള്ള ഹൃസ്വ ചിത്രം നിർമ്മിക്കുന്നത് ഭീകരവാദത്തിനെതിരേ റിസർച്ചും ബോധവല്ക്കരണവും നടത്തുന്ന ആന്റി ടെററിസം സൈബർ വിങ്ങ് ഓഫ് ഇന്ത്യയാണ്‌. ഈ സംഘടനയുടെ ഇടപെടലുകളിൽ ഇതിനകം നിരവധി കേസുകളിൽ കേന്ദ്ര സർക്കാരിന്റെ രഹസ്യാന്വേഷണ ഏജൻസികൾ നടപടി സ്വീകരിച്ചിരുന്നു. മീഡിയാ വൺ ചാനൽ നിരോധിക്കാൻ പരാതി നല്കിയതും ഈ പ്ളാറ്റ്ഫോം ആയിരുന്നു. ഇപ്പോൾ കേരളത്തിലേ തീവ്രവാദത്തിന്റെ എല്ലാ വശങ്ങളിലേക്കും ചെന്നെത്തുന്ന ചിത്രമായിരിക്കും നിർമ്മിക്കുക എന്നും ഇതിന്റെ തിരകഥയും മറ്റും പൂർത്തിയായതായും ആന്റി ടെററിസം സൈബർ വിങ്ങ് വക്താക്കൾ വ്യക്തമാക്കി.

കേരളത്തിൽ നിന്നും ഐ എസ് ക്യാമ്പുകളിൽ പോയ ആളുകൾ ഈ ഹൃസ്സ്വ ചിത്രത്തിൽ മുഖ്യ വിഷയം ആയിരിക്കും.കനലടങ്ങാത്ത ഖല്‍ബ് ‘ എന്ന ഹസ്വചിത്രത്തിന്റെ ആദ്യ പോസ്റ്റര്‍ പുറത്ത് വന്നിട്ടുണ്ട്. കനലടങ്ങാത്ത ഖല്‍ബ് ‘ എന്ന ഹ്വസ്വചിത്രത്തില്‍ ’നിഷാ ഫാത്തിമ ‘ എന്ന പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുക ജിജി നിക്സൺ ആയിരിക്കും.

നിമിഷ ഫാത്തിമ , സോണിയാ സെബാസ്ററ്യന്‍ തുടങ്ങിയ ISIS സ്ളീപ്പര്‍ സെല്ലുകളുടെ കഥ പറയുന്ന ‘കനലടങ്ങാത്ത ഖല്‍ബ് ‘ എന്ന ഹസ്വചിതം ഉടന്‍ ചിത്രീകരണം ആരംഭിക്കും.എന്നും ആന്റി ടെററിസം സൈബർ വിങ്ങ് ഡയറക്ടർ കൂടിയായ ജിജി പറയുന്നു. ഇതുമായി ബന്ധപ്പെട്ട് അധികൃതർ പങ്കുവയ്ച്ച് കുറിപ്പ് ഇങ്ങിനെ…കേരളത്തിന്റെ മണ്ണില്‍ നിന്നും നൂറുകണക്കിനു് ആളുകളാണു് ISIS -ല്‍ ചേര്‍ന്നു് രാജ്യത്തിനെതിരെ യുദ്ധം ചെയ്യുന്നതു്. ഇതു് രാജ്യവിരുദ്ധം ആണു്, രാജ്യ ദ്രോഹം ആണു്, രാജ്യത്തിനെതിരെയുള്ള യുദ്ധം ആണു്.

പൊളിറ്റിക്കല്‍ ഇസ്ളാമിക തീവ്രവാ സംഘടനകളിലേക്കു് കേരളത്തിലെ യുവജനത വഴിതെറ്റി പോകാതിരിക്കാനുള്ള’ഡി -റാഡിക്കലൈസേഷന്‍ ‘ പ്രോഗ്രാമിന്റെ ഭാഗമായി Anti Terrorism Cyber Wing ആണു് ഈ ഹസ്വചിത്രം നിര്‍മ്മിക്കുന്നതു്. കേരളത്തില്‍ പൊളിറ്റിക്കല്‍ ഇസ്ളാമിക തീവ്രവാദശക്തികളിലൊന്നായ ISIS -ന്റെ വളര്‍ച്ച ആശങ്കാജനകം ആണു്. ആകയാല്‍ ഇവിടെ തീവ്രവാദശക്തികള്‍ക്കെതിരായുള്ള ബോധവല്ക്കരണം ഏറ്റവും അത്യാവശ്യമാണു്‌ . ഇതാണു് ATCW ഇത്തരം ഒരു് പ്രൊജക്ടിനെക്കുറിച്ചു് ചിന്തിക്കുവാനുണ്ടായ കാരണം തന്നെ. നിമിഷ ഫാത്തിമ ആയി ഞാന്‍ തന്നെയാണു് വേഷം ഇടുന്നതു് . എല്ലാ ദേശസ്നേഹികളുടെയും സഹകരണം പ്രതീക്ഷിക്കുന്നു്. രാജ്യസുരക്ഷയ്ക്കു് വേണ്ടി നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍ പ്രതിഫലമില്ലാതെ അഭിനയിക്കാന്‍ താത്പര്യമുള്ള രാജ്യസ്നേഹികള്‍ ATCW -യോടു് ബന്ധപ്പെടുക. സംഗീതം ചെയ്യാനും, വീഡിയോ എഡിറ്റിംഗു് ചെയ്യാനും താത്പര്യമുള്ളവരേയും ആവശ്യമുണ്ടു്.

സിനിമ ഒരു മതത്തിനും എതിരല്ല. രാജ്യത്തിന്റെ ഐക്യത്തിനും ഭദ്രതയ്ക്കും ദേശ സ്നേഹം ഊട്ടിയുറപ്പിച്ച് ഭീകര വാദത്തിൽ നിന്നും മലയാളികളേ പിന്തിരിപ്പിക്കാനുമായിരിക്കും. തുടക്കത്തിൽ തന്നെ 3 ഭാഷകളിൽ ഇത് റിലീസ് ചെയ്യും എന്നും വ്യക്തമാക്കി. കേരളത്തിലെ ഐ എസ് ഭീകരന്മാർ ലോകത്തിലെ എല്ലാ ഭാഗത്തും യുദ്ധത്തിനായി പോവുകയും ഭൂരിഭഗം പേരും കൊല്ലപ്പെടുകയും ചെയ്തു. ജിഹാദിനു പോയി മരിക്കുന്നവർക്ക് നേരിട്ട് സ്വർഗത്തിൽ പോകാം എന്നും അനേഹം ഹൂറിമാരേ പ്രാപിക്കാം എന്നും ഉള്ള അന്ധവിശ്വാസങ്ങൾ നിലനില്ക്കുന്നു. മാത്രമല്ല കേരളത്തിലെ ഭീകരവാദത്തിന്റെ ഇരകളായി ഇപ്പോൾ ഇവിടെ നിന്നും പോയ യുവതികൾ പലയിടത്തും വിധവകളായി കഴിയുന്നു. അഫ്ഗാനിസ്ഥാൻ ജയിലിൽ ക്ഴിഞ്ഞിരുന്നു നിമിഷ ഫാതിമ അടക്കം ഉള്ളവർക്ക് താലിബാൻ വന്ന ശേഷം എന്ത് സംഭവിച്ചു എന്ന് വ്യക്തമല്ല. എല്ലാ യുവതികളും വിധവകളായി ഭീകര ക്യാമ്പുകളിലോ ജയിലിലോ കഴിയുകയാണ്‌