കണ്ടല ബാങ്ക് ക്രമക്കേട്, ഇഡി റെയ്ഡിനിടെ ഭാസുരാംഗന് ദേഹാസ്വാസ്ഥ്യം

തിരുവനന്തപുരം. കണ്ടല സര്‍വീസ് സഹകരണ ബാങ്ക് മുന്‍ പ്രസിഡന്റും സിപിഐ നേതാവുമായ എന്‍ ഭാസുരാംഗനെ സിപിഐ പുറത്താക്കും. ഇത് സംബന്ധിച്ച് സിപിഐ ജില്ലാ എക്‌സിക്യൂട്ടീവില്‍ തീരുമാനം ഉണ്ടാകും. ഭാസുരാംഗനെതിരെ കടുത്ത നടപടിക്ക് സംസ്ഥാന സേതൃത്വം നിര്‍ദേശിച്ചു.

ബാങ്കില്‍ 101 കോടിയുടെ ക്രമക്കേട് കണ്ടെത്തിയ സാഹചര്യത്തില്‍ ഇഡി ഭാസുരാംഗന്റെ വീട്ടില്‍ പരിശോധന നടത്തുകയാണ്. പരിശോധന 24 മണിക്കൂര്‍ പിന്നീട്ടു. പരിശോധനയ്ക്കിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഭാസുരാംഗനെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

അതേസമയം കേസില്‍ ഭാസുരാംഗനെ ഇഡി കസ്റ്റഡിയില്‍ എടുത്തകായിട്ടാണ് സൂചന. ബുധനാഴ്ച രാവിലെയാണ് ഭാസുരാംഗന്റെയും സെക്രട്ടറിമാരുടെയും വീടുകളില്‍ ഇഡി പരിശോധന നടത്തിയത്. അനധികൃതമായി ജീവനക്കാര്‍ക്ക് ശമ്പളം നല്‍കി, മതിയായ ഈടില്ലാതെ വായ്പ നല്‍കി. ബാങ്ക് 173 കോടി രൂപ നിക്ഷേപകര്‍ക്ക് നല്‍കാനുണ്ട്. 69 കോടിമാത്രമാണ് വായ്പയിനത്തില്‍ കുടിശികയായിട്ടുള്ളത്.