തിയേറ്ററിൽ ഫുഡ് കൊണ്ടു പോകാൻ അനുവദിച്ചാൽ സിനിമകൾ ഓടും- ഷീല

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് ഷീല. സത്യൻ നസീർ ഉൾപ്പെടെയുള്ള മലയാളത്തിലെ ആദ്യകാല മുൻനിര നായകന്മാരുടെ നായികയായി തിളങ്ങിയ നടിയായിരുന്നു ഷീല. കരുത്തുറ്റ നായിക കഥാപാത്രങ്ങളിലൂടെയും ഷീല മലയാളി മനസുകൾ കീഴടക്കി. ഒരു ഇടവേളയ്ക്ക് ശേഷം മനസിനക്കരെ എന്ന ചിത്രത്തിലൂടെ തിരികെ എത്തിയ നടി പിന്നീട് മലയാള സിനിമയിൽ സജീവമാകുന്നതാണ് കണ്ടത്. ഇപ്പോഴും അമ്മ വേഷങ്ങളിൽ തിളങ്ങി നിൽക്കുകയാണ് നടി.

തിയേറ്ററിൽ സിനിമകൾ ഓടണമെങ്കിൽ അവിടെ ഭക്ഷണം കൊണ്ടുപോകാൻ അനുവദിക്കണമെന്ന് പറയുകയാണ് നടി. തിയേറ്ററിൽ പുറത്തു നിന്നുള്ള ഫുഡ് അനുവദിക്കാത്തതിനാലാണ് സിനിമ ഓടാതിരിക്കുന്നത് എന്നാണ് ഷീല പറയുന്നത്. തിയേറ്ററിൽ ഫുഡ് കൊണ്ടു പോവാൻ പാടില്ല എന്നുള്ളത് എനിക്ക് ഭയങ്കര എതിർപ്പുള്ള ഒരു കാര്യമാണ്. തിയേറ്ററിൽ ചോറും കറിയും കൊണ്ടുപോകണ്ട. എന്തേലും ഒരു പോപ്‌കോണോ, ബിസ്‌കറ്റോ, വെള്ളമോ കൊണ്ടു പോകാൻ പറ്റുമെങ്കിൽ.. എന്തൊരു ബിസിനസ് മൈൻഡ് ആണിത്. ഒരുപാട് സിനിമകൾ തിയേറ്ററിൽ ഓടാതിരിക്കാനും ആൾക്കാർ വരാതിരിക്കാനും ഇതാണ് കാരണം. അവരുടെ അടുത്ത് നിന്ന് തന്നെ കഴിക്കണം. അത് കഴിക്കുമ്പോ തിയേറ്ററിൽ അഴുക്ക് ആവില്ലേ? തിയേറ്ററിനകത്ത് ഇതൊക്കെ താഴെ വീഴുന്നു, അപ്പോൾ എലി വരും എന്നൊക്കെ പറയുന്നു, അവരുടെ ഫുഡ് കഴിച്ചാൽ ഒന്നും ആവത്തില്ലേ?

”സാൻവിച്ചും എല്ലാം താഴെ വീഴില്ലേ? തിയേറ്ററിൽ എന്തെങ്കിലും കൊണ്ടുപോകാൻ സമ്മതിക്കണം. ഈ തിയേറ്ററുകൾ നിലനിൽക്കണമെങ്കിൽ അവിടെ ഫുഡ് എടുത്ത് കൊണ്ടുപോകാൻ സമ്മതിക്കണം. അവർക്ക് അത് വലിയ ലാഭമല്ലേ. ഒരാൾക്ക് അവിടെ വന്ന് ഒരു കട വയ്ക്കാം. കൊക്കൊകോള വിക്കാം. അവിടെ എഴുതി കാണിക്കുന്നുണ്ട്, കൊക്കൊകോള വളരെ ചീത്തയാണെന്ന്. പക്ഷെ അതാണ് അവിടെ വച്ച് വിൽക്കുന്നത്. സിനിമയുടെ, തിയേറ്ററിന്റെ നിലനിൽപ്പിന് ഫുഡ് എടുത്ത് കൊണ്ടുപോകാൻ സമ്മതിക്കണം. തിയേറ്ററിന് അകത്ത് ഫുഡ് കൊണ്ടു പോകണം