കണ്ണൂർ വിമാനത്താവളം പൂട്ടിയ നിലയിൽ, യാത്രക്ക് പുറത്ത്

ഏറെ കൊട്ടിഘോഷിച്ചു കൊണ്ടു വന്ന കണ്ണൂർ വിമാനതാവളം ടെർമിനൽ പൂട്ടി. ടെർമിനലിന്റെ പുറത്ത് യാത്രക്കാർ. കണ്ണൂർ വിമാനത്താവളത്തിൽ വിദേശ വിമാന കമ്പനികളുടെ സർവീസ് കുറയുന്നു. ആകെ നടക്കുന്നത് ഏതാനും ആഭ്യന്തിര വിമാന സർവീസുകൾ ആണ്‌ സജീവമായുള്ളത്. കോടികൾ മുടക്കി നിർമ്മിച്ച വിമാനത്താവളം ലക്ഷ്യം പൂർത്തീകരിക്കാതെ വൻ നഷ്ടത്തിൽ കിടക്കുകയാണ്‌.

ആകെ ഈ വിമാനത്താവളം ഇപ്പോൾ സജീവമായി ഉപയോഗിക്കുന്നവർ സ്വർണ്ണ കടത്തുകാരാണ്‌. സ്വർണ്ണം കടത്തുന്നതിൽ അധികവും പിടികൂടാതെ പോകുന്നു. കണ്ണൂരിൽ നിന്നും സ്വർണ്ണവുമായി പോകുന്നവരെ പോലീസ് റോഡിൽ നിന്ന് പോലും പിടിക്കുന്നു. അപ്പോൾ തന്നെ കണ്ണൂർ വിമാനത്താവളത്തിലെ സ്വർണ്ണ കടത്തുകാർക്ക് നല്കുന്ന പച്ച കൊടി മനസിലാകും. വിമാനത്താവളം ഇപ്പോൾ ശാന്തവും തിരക്കും ഇല്ലാതെ കിടക്കുന്നു. പണം കുടക്കി ഇത് പണിത പ്രവാസികൾ ആകട്ടേ കൈയ്യിലെ കാശ് പോയ അവസ്ഥയുിലുമാണ്‌.

വിദേശ വിമാനങ്ങൾക്ക് കണ്ണൂർ എയർപോർട്ടിൽ ഇറങ്ങാനുള്ള പോയന്റ് ഓഫ് കാൾ സ്റ്റാറ്റസ് ലഭിക്കാത്തതിനാൽ വിദേശ വിമാനങ്ങൾ ഈ എയർപോർട്ടിൽ നിന്നും ഇതുവരെ സർവീസ് ഓപറേറ്റ് ചെയ്യാൻ സാധിച്ചിട്ടില്ല. റൺവേ നീളം കൂട്ടാനുള്ള സ്ഥലമെടുപ്പ് ശ്രമങ്ങൾ നടത്തിയിരുന്നുവെങ്കിലും അത് ഇതുവരെ പ്രാവർത്തികമാക്കിയിട്ടില്ല. ഇങ്ങനെ കണ്ണൂർ വിമാനത്താവളത്തിന്റെ വികസന സാധ്യതകളെ ബാധിക്കുന്ന പ്രശ്‌നങ്ങൾക്ക് പരിഹാരം ഉണ്ടാകുന്നില്ല.

നിരവധി യാത്രക്കാർക്ക് ടിക്കറ്റ് ബുക്കിംഗ് നൽകി യാതൊരു മുന്നറിയിപ്പുമില്ലാതെ വിമാന കമ്പനികൾ യാത്രകൾ നിർത്തിവെച്ച് യാത്രക്കാരെ ദുരിതത്തിലാക്കി ടിക്കറ്റിനായി വാങ്ങിയ പണം പോലും തിരിച്ചു നൽകാതെ ക്രൂരത കാണിക്കുന്നത് അങ്ങേയറ്റം അപലപനീയമാണ് എന്നും യാത്രക്കാർ പറയുന്നു