കണ്ണൂർ മുംബൈ പോലെയായി, പാപ്പാച്ചിയെ 2 വയസുകാരൻ മകൻ ചോദിക്കുംപ്പോൾ ഉള്ള വേദനയിൽ ഒരു കുടുംബം

മകൻ പാപ്പാച്ചിയെന്നു വിളിക്കുന്ന ജിന്റോയെ ലോറിയിൽ ഉറങ്ങുമ്പോൾ കണ്ണൂരിലെ ക്രിമിനലുകൾ വെട്ടി കൊല്ലുകയായിരുന്നു. കണ്ണൂരിലെ ക്രിമിനലുകളായ പതിവ് പിടിച്ചു പറിക്കാരാണ് ക്രൂരത കാട്ടിയത്. കാലിന്റെ കുഴിഞരമ്പിലാണ് ജിന്റോക്ക് വെട്ടേറ്റത്. എറണാകുകുളത്ത് നിന്ന് കമ്പികയറ്റിയ ലോഡുമായി കണ്ണൂരിൽ എത്തുകയായിരുന്നു ജിന്റോ. വെളുപ്പിനാണ് കണ്ണൂരെത്തുന്നത്. അതിനാൽ കുറച്ചു നേരം ഉറങ്ങാൽ കിടക്കുമ്പോഴാണ് പണം ആവശ്യപ്പെട്ടുള്ള ക്രിമിനലുകളുടെ ആക്രമണം ഉണ്ടായത്.

പതിവ് പിടിച്ചു പറിക്കാരാണ് ജിന്റോയെ ആക്രമിക്കുന്നത്. മോഷണം നടത്താനായി ലോറിയിൽ ഉറങ്ങുകയായിരുന്ന ജിന്റോയേ അൽത്താഫ് , ഷബീർ,റാഫി എന്നീ സ്ഥിരം ക്രിമിനലുകൾ ആക്രമിക്കുകയായിരുന്നു. കണ്ണൂരിൽ പോലീസ് കോമ്പൗണ്ടിനടുത്ത് വെച്ചായിരുന്നു സംഭവം. ഒരു സാധാരണക്കാരനായ തൊഴിലാളിക്ക് നാട്ടിലെവിടെയും രക്ഷയില്ലെന്ന് തെളിയിക്കുന്നതാണ് ഈ സംഭവം.

വെട്ടേറ്റ ജിന്റോ രക്ഷപെടാനായി ഇഴഞ്ഞ് പോലീസ് ആസ്ഥാനത്തേക്ക് നീങ്ങി ഒടുവിൽ റോഡിൽ മരിച്ചു വീഴുകയായിരുന്നു. പോലീസ് ആസ്ഥാനത്തും, സ്റ്റേഷനിലും, കൺട്രോൾ റൂമിലും ഉള്ള എല്ലാം സി.സി.ടി.വിയിലും ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ട്. ഒരു പോലീസുകാരൻ എങ്കിലും നൈറ്റ് ഡ്യൂട്ടിയിൽ ഉറങ്ങാതിരുന്ന് സി സി ടി വി ഒന്ന് നോക്കിയിരുന്നു എങ്കിൽ ജിന്റോയുടെ മരണം ഒഴിവാക്കാമായിരുന്നു. കർമ്മയുടെ സമ്പൂർണ വീഡിയോ കാണുക, ആ കുടുംബത്തിന്റെ വേദന കേൾക്കുക.