രാഹുല്‍ ഗാന്ധിക്കും സിദ്ധരാമയ്യയ്ക്കും ഡികെ ശിവകുമാറിനും മാനനഷ്ടക്കേസില്‍ സമന്‍സ്

ബെംഗളൂരു. ബിജെപി സംസ്ഥാന സെക്രട്ടറി കേശവ് പ്രസാദ് നല്‍കിയ പരാതിയുടെ അടിസ്ഥാനതതില്‍ രാഹുല്‍ ഗാന്ധിക്കും കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്കും ഉപമുഖ്യമന്ത്രി ഡികെ ശിവകുമാറിനും ചീഫ് മെട്രോപൊളിറ്റന്‍ കോടതിയുടെ സമന്‍സ്. കോണ്‍ഗ്രസ് ഉയര്‍ത്തിയ 40 ശതമാനം കമ്മീഷന്‍ ആരോപണത്തിനെതിരെയാണ് പരാതി.

ബിജെപി സര്‍ക്കാര്‍ 40 ശതമാനം കമ്മീഷന്‍ വാങ്ങിയെന്നും 1.5 ലക്ഷം കോടി രൂപ നാല് വര്‍ഷം കൊണ്ട് അഴിമതിയിലൂടെ സമ്പാദിച്ചുവെന്നുമാണ് മേയ് അഞ്ചിന് കോണ്‍ഗ്രസ് പത്രത്തില്‍ പരസ്യം നല്‍കിയത്. മുമ്പ് മോദി പരാമര്‍ശത്തില്‍ ശിക്ഷിക്കപ്പെട്ടതോടെ രാഹുല്‍ ഗാന്ധിക്ക് എംപി സ്ഥാനം നഷ്ടപ്പെട്ടിരുന്നു.