Video മൂന്നാം ക്ലാസുകാരിക്ക് കണ്ണൂരിൽ തെരുവുനായ ആക്രമണം,നായ്ക്കൂട്ടം കടിച്ച് വലിക്കുന്നു

കണ്ണൂര്‍. മുന്നാം ക്ലാസുകാരിക്ക് നേരെ കണ്ണൂര്‍ മുഴപ്പിലങ്ങാട് വീണ്ടും തെരുവ് നായയുടെ അക്രമണം.

മൂന്നാം ക്ലാസുകാരിയായ ജാന്‍വിയെയാണ് തെരുവ് നായകള്‍ ആക്രമിച്ചത്. കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കുട്ടിയുടെ കൈക്കും കാലിലും നിരവധി പരിക്കുകളുണ്ട്. റെയിൽവെ സ്റ്റേഷന് സമീപത്തെ ബാബുവിൻ്റെ മകൾ മൂന്നാം ക്ലാസ് വിദ്യാർത്ഥിനി ജാൻവികയെയാണ് ഇന്ന് വൈകുന്നേരം തെരുവ് നായ്ക്കൾ കൂട്ടമായി അക്രമിച്ചത്. കുട്ടിയുടെ കരച്ചിൽ കേട്ട് വീട്ടുകാർ ഓടിയെത്തിയതിനാൽ ജീവൻ രക്ഷിക്കാനായി. കുട്ടിയെ ബേബി മെമ്മോറിയൽ അടിയന്തിര ചികിത്സക്ക് വിധേയമാക്കി. കുട്ടിയുടെ ശരീരത്തിൻ്റെ വിവിധ ഭാഗങ്ങളിൽ ആഴത്തിലുള്ള മുറിവേറ്റിട്ടുണ്ട്. കുട്ടി അപകടനില തരണം ചെയ്തതായി ഡോക്ടർമാർ അറിയിച്ചു.

കുട്ടി നായകള്‍ ആക്രമിക്കാന്‍ എത്തിയപ്പോള്‍ നിലത്ത് വീഴുകയായിരുന്നു. തുടര്‍ന്ന് കൂട്ടമായിട്ടാണ് നായകള്‍ കുട്ടിയെ ആക്രമിച്ചത്. ആഴത്തിലുള്ള മുറിവുകളാണ് കുട്ടിയുടെ ശരീരത്തില്‍ ഉള്ളത്. കുട്ടിയുടെ ബഹളം കേട്ട് നാട്ടുകാര്‍ എത്തിയതോടെ നായകള്‍ ഓടിപോകുകയായിരുന്നു.

കുട്ടിയെ കടിച്ച് വലിച്ചുകൊണ്ട് പോകുവാനും ശ്രമം നടന്നിരുന്നു. മുഴപ്പിലങ്ങാട് തെരുവ് നായയുടെ ആക്രമത്തില്‍ മരിച്ച നിഹാലിന്റെ മരണത്തില്‍ ഞെട്ടല്‍ മാറും മുമ്പാണ് വീണ്ടും കുട്ടിക്കു നേരെ തെരുവ് നായയുടെ ആക്രമണം. അതേസമയം അക്രമകാരികളായ നായകളെ കൊല്ലാന് അനുവധിക്കണമെന്ന് ആവശ്യപ്പെട്ട് കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് സുപ്രീംകോടതിയെ സമീപിക്കും.