കണ്ണൂര്‍-തലശ്ശേരി വായനശാലയ്ക്കു നേരെ ബോംബേറ്, സംസ്ഥാനത്ത് പരക്കെ ആക്രമണം

കണ്ണൂര്‍-തലശ്ശേരി വായനശാലയ്ക്കു നേരെ ബോംബേറ്. ആക്രമണം സിപിഎം നിയന്ത്രണത്തിലുള്ള വായനശാലയ്ക്കുനേരെയാണ് ഉണ്ടായത്. കെ സുധാകരന്റെ പ്രകോപന പ്രസംഗത്തിനുപിന്നാലെയാണ് ആക്രമണം ഉണ്ടായത്.

അതേസമയം,തിരുവല്ലയില്‍ കോണ്‍ഗ്രസ് ഓഫീസിനു നേരെയും ആക്രമണം ഉണ്ടായി. മുട്ടത്തറയില്‍ കെപിസിസി അംഗം ലീനയുടെ വീടിനുനേരെയാണ് ആക്രമണമുണ്ടായത്.ജനല്‍ ചില്ലുകള്‍ തകര്‍ന്ന് ലീനയ്ക്കും മകനും പരിക്കേറ്റിട്ടുണ്ട്. സംസ്ഥാനത്ത് പരക്കെ രാഷ്ട്രീയ ആക്രമണങ്ങള്‍ പടരുകയാണ്.