എന്‍ഡിഎ ബന്ധത്തെച്ചൊല്ലി കര്‍ണാടക ജെഡിഎസില്‍ പൊട്ടിത്തെറി, സംസ്ഥാന അധ്യക്ഷനെ പുറത്താക്കി

ബെംഗളൂരു. ജെഡിഎസ് കര്‍ണാടക സംസ്ഥാന അധ്യക്ഷന്‍ സിഎം ഇബ്രാഹിമിനെ പുറത്താക്കി. ജെഡിഎസ് ദേശീയ അധ്യക്ഷന്‍ എച്ച്ഡി ദേവെഗൗഡയുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. എന്‍ഡിഎ ബന്ധത്തെ ചൊല്ലിയുള്ള തര്‍ക്കമാണ് കാരണം. ഇബ്രാഹിം പാര്‍ട്ടി അച്ചടക്കം ലംഘിച്ചതായി യോഗം വിലയിരുത്തി.

എച്ച്ഡി കുമാരസ്വാമിയാണ് പുതിയ സംസ്ഥാന അധ്യക്ഷന്‍. ജെഡിഎസ് എന്‍ഡിഎയ്‌ക്കൊപ്പം ചേര്‍ന്ന ശേഷം ദേശീയ അധ്യക്ഷന്റെ തീരുമാനത്തെ തള്ളിയായിരുന്നു സിഎം ഇബ്രാഹിമിന്റെ പ്രസ്താവന. മതേതരമായി നിലകൊള്ളുന്നതിനാല്‍ ജെഡിഎസിലെ തന്റെ വിഭാഗമാണ് ഒര്‍ജിലെന്നും.

താന്‍ സംസ്ഥാന അധ്യക്ഷനായതിനാല്‍ കര്‍ണാടകയിലെ ജെഡിഎസിന്റെ കാര്യത്തില്‍ തനിക്ക് തീരുമാനം എടുക്കാന്‍ സാധിക്കുമെന്നും ഇബ്രാഹിം പറഞ്ഞിരുന്നു. എന്‍ഡിഎ ബന്ധത്തിന് പിന്നാലെ നിരവധി പേര്‍ പാര്‍ട്ടി വിട്ടതായും ഇബ്രാഹിം പറഞ്ഞിരുന്നു.