കര്‍ണാടക വോട്ടെണ്ണല്‍ തുടങ്ങി

കര്‍ണാടകയിൽ വോട്ടെണ്ണല്‍ ആരംഭിച്ചു. വോട്ടെണ്ണല്‍ രാവിലെ 8 മണി മുതലാണ് വോട്ടെണ്ണല്‍ തുടങ്ങിയത്. സംസ്ഥാനത്താകെ 36 വോട്ടെണ്ണല്‍ കേന്ദ്രങ്ങളാണ് ഉള്ളത്. 73.19 ശതമാനം എന്ന റെക്കോർഡ് പോളിങ് ആണ് ഇത്തവണ രേഖപ്പെടുത്തിയത്. എക്സിറ്റ് പോളുകൾ കോൺഗ്രസിന് മുൻതൂക്കം നൽകുന്നുണ്ടെങ്കിലും തികഞ്ഞ ആത്മവിശ്വാസത്തിലാണ് ബി.ജെ.പി. ആര്‍ക്കും മേല്‍ക്കൈയില്ലെന്ന എക്സിറ്റ് പോളുകള്‍ തള്ളി കോണ്‍ഗ്രസും ബി.ജെ.പിയും രംഗത്തെത്തി.

രാജ്യം ഉറ്റുനോക്കുന്ന ജനവിധിയാണ് കർണാടകയിലേത്. 224 അംഗ നിയമസഭയില്‍ കോണ്‍ഗ്രസ് കേവലഭൂരിപക്ഷം നേടുമെന്ന് മൂന്ന് എക്സിറ്റ് പോളുകള്‍ പ്രവചിച്ചപ്പോള്‍ അഞ്ചെണ്ണം തൂക്കുസഭയാണ് പ്രവചിച്ചിരിക്കുന്നത്. അതേസമയം, തിരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോൾ എക്സിറ്റ് പോൾ പ്രവചനങ്ങൾ തെറ്റുമെന്നാണ് ബിജെപി ഉറപ്പിച്ചു പറയുന്നു. സംസ്ഥാനത്ത് വീണ്ടും അധികാരത്തിലെത്താനുള്ള സീറ്റുകൾ ബിജെപി പാർട്ടിക്ക് കിട്ടുമെന്ന് എക്സിറ്റ് പോൾ പ്രവചനങ്ങൾ തള്ളി മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ അവകാശപ്പെട്ടു.

സംസ്ഥാനത്താകെ 90 നഗര അര്‍ദ്ധ നഗര മണ്ഡലങ്ങളാണുള്ളത്. ഇതില്‍ ബെംഗളുരു, ബെല്‍ഗാവി, ദാവന്‍ഗരെ, ഹുബ്ബള്ളി എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ച് വന്‍തോതിലുള്ള അടിസ്ഥാന സൗകര്യവികസനമാണ് ബിജെപി നടത്തിയത്. ഇത് മധ്യവര്‍ഗ്ഗത്തെ ബിജെപിക്ക് അനുകൂലമാക്കി മാറ്റിയെങ്കില്‍ എക്‌സിറ്റ് പോളുകള്‍ തെറ്റുമെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ വ്യക്തമാക്കുന്നു.