രോഗി നേരിട്ട് കൗണ്ടറിലെത്തി വിരലടയാളം പതിപ്പിക്കണമെന്ന നിര്‍ദേശത്തില്‍ ഇടപെട്ട് ആരോഗ്യമന്ത്രി

തിരുവനന്തപുരം: കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയിൽ  ആനുകൂല്യങ്ങൾക്കായി രോഗി നേരിട്ട് ആശുപത്രിയിലെ കൗണ്ടറിലെത്തി വിരലടയാളം പതിപ്പിക്കണമെന്ന നിര്‍ദേശത്തില്‍ ഇടപെട്ട് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. വിരലടയാളം  പതിപ്പിക്കാൻ രോഗികൾ  ബുദ്ധിമുട്ടേണ്ട എന്ന് ആരോഗ്യ മന്ത്രി പറഞ്ഞു.

കിടപ്പു രോഗികളുടെ  കാര്യം ആശുപത്രി  അധികൃതർ  ആരോഗ്യവകുപ്പ് അധികൃതരെ  അറിയിച്ചാൽ മതി. കിടപ്പ് രോഗികളുടെ  ബന്ധുക്കൾ ആശുപത്രിയിൽ  സത്യവാങ്മൂലം  നൽകിയാൽ  മതി. കൂടുതൽ  മെഷീനുകളും ജീവനക്കാരെയും  ഇതിനായി നിയോഗിച്ചതായി  മന്ത്രി പറഞ്ഞു. ആലപ്പുഴ  മെഡിക്കൽ കോളേജിൽ  ഇതിനായി  നിർദേശം  നൽകി.

ഡയാലിസിസ് ചികിത്സയിലുള്ള  ഉൾപ്പടെയുള്ള രോഗികളെ  വിരൽ  പതിപ്പിക്കുന്നതിൽ നിന്ന് ഒഴിവാക്കാൻ കേന്ദ്രത്തിൽ അറിയിച്ചിട്ടുണ്ട്. കേന്ദ്രത്തിന്റെ നാഷണല്‍ ട്രാന്‍സാക്ഷന്‍ മാനേജ്മെന്‍റ് സോഫ്റ്റ് വെയറില്‍ മാറ്റങ്ങൾ വന്നത്തോടെയാണ് കൈവിരൽ  പതിപ്പിക്കേണ്ടത്   നിർബന്ധമായത്  എന്നും മന്ത്രി പറഞ്ഞു.