കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസ്, എസി മൊയ്തീന് വീണ്ടും ഇഡിയുടെ നോട്ടീസ്

കൊച്ചി. എസി മൊയ്തീന് വീണ്ടും ഇഡിയുടെ നോട്ടീസ്. കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പുകേസില്‍ ചോദ്യം ചെയ്യലിന് എത്തുവാന്‍ ആവശ്യപ്പെട്ടാണ് വീണ്ടും നോട്ടീസ് നല്‍കിയിരിക്കുന്നത്. 11ന് കൊച്ചി ഓഫീസില്‍ എത്തുവനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഇത് മൂന്നാം തവണയാണ് ഇഡി നോട്ടീസ് നല്‍കുന്നത് മുമ്പ് ചോദ്യം ചെയ്യലിന് ഹാജരാകുവാന്‍ നിര്‍ദേശിച്ചപ്പോള്‍ മൊയ്തീന്‍ ഹാജരായിരുന്നില്ല.

ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് കഴിഞ്ഞ മാസം 31നും ഈ മാസം നാലിനുമാണ് ഇഡി മൊയ്തീന് നോട്ടീസ് നല്‍കിയത്. എന്നാല്‍ അസൗകര്യം അറിയിച്ച് മൊയ്തീന്‍ ഹാജരായില്ല. ഇഡി ആവശ്യപ്പെട്ട രേഖകള്‍ ഹാജരാക്കുവാന്‍ കൂടുതല്‍ സമയം വേണമെന്ന് മൊയ്തീന്‍ ആവശ്യപ്പെട്ടു. അതേസമയം കരുവന്നൂര്‍ ബാങ്ക് തട്ടിപ്പു കേസില്‍ രണ്ട് പേരെ ഇഡി അറസ്റ്റ് ചെയ്തു.

മുന്‍ മന്ത്രി എസി മൊയ്തീന്റെ ബിനാമി എന്ന് ആരോപിക്കുന്ന സതീഷ് കുമാര്‍ ഇടനിലക്കാരനായ പിപി കിരണ്‍ എന്നിവരാണ് അറസ്റ്റിലായത്. കേസില്‍ ആദ്യമായിട്ടാണ് ഇഡി അരസ്റ്റ് നടത്തുന്നത്.