കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസ്, മൊയ്തീനെതിരെ ഗുരുതര ആരോപണവുമായി കേസിലെ മുഖ്യസാക്ഷി

തൃശൂര്‍. കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസിലെ സിപിഎം നേതാവ് എസി മൊയ്തീനെതിരെ കൂടുതല്‍ ആരോപണവുമായി കേസിലെ സാക്ഷി. കരുവന്നൂര്‍ ബാങ്കില്‍ സതീഷ് കുമാറിന് വേണ്ടി ഇടപെട്ടത്. മൊയ്തീനാണെന്ന് സാക്ഷിയായ ജിജോര്‍ പറയുന്നു. ഇപി ജയരാജനും കെകെ ശൈലജയും തൃശൂരില്‍ എത്തുമ്പോള്‍ സതീഷുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. കള്ളപ്പണം വെളിപ്പിക്കാനുള്ള ഇടമായിരുന്നു കരുവന്നൂര്‍ ബാങ്കെന്നും ഇയാള്‍ പറയുന്നു.

ജില്ലിയിലെ സിപിഎം നിയന്ത്രണത്തിലുള്ള ബാങ്കുകളിലെ ഇടപാടുകളെക്കുറിച്ച് എസി മൊയ്തിന് വ്യക്തമായി അറിയാമയിരുന്നു. ഇവരുടേത് ഉള്‍പ്പെടെ ബിനാമി ഇട പാടുകള്‍ നടന്നിട്ടുണ്ടെന്നും ജിജോര്‍ പറയുന്നു. കേസിലെ മുഖ്യപ്രതിയായ വെള്ളപ്പായ സതീശന്റെ ഇടനിലക്കാരനാണ് ജിജോര്‍. കരുവന്നൂര്‍ ബാങ്കുമായി ബന്ധപ്പെട്ട് 2014 മുതല്‍ തട്ടിപ്പ് നടത്തുന്നതായി എസി മൊയ്തീന് അറിയാമായിരുന്നു.

മൊയ്തീന് പുറമെ തൃശൂര്‍ കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ ഡേവിസ് കാട വഴിയാണ് സതീഷ് മൊയ്തീനുമായി ബന്ധം സ്ഥാപിച്ചത്. പിന്നീട് മൊയ്തീനും സതീഷും ചേര്‍ന്നാണ് ഇടപാടുകള്‍ നടത്തിയതെന്നും ഇയാള്‍ പറയുന്നു. റിട്ടയേഡ് ഡിവൈഎസ്പിമാര്‍ക്കും ഇടപാടില്‍ പങ്കുണ്ടെന്ന് ജിജോര്‍ പറയുന്നു.