രണ്ട് ലഷ്‌കര്‍ ഇ തൊയ്ബ ഭീകരരെ സൈന്യം വധിച്ചു

ശ്രീനഗർ : ജമ്മു കശ്മീരിൽ രണ്ട് ലഷ്കർ ഭീകരരെ സൈന്യം വധിച്ചതായി റിപ്പോർട്ട്. കുൽഗാമിലാണ് ഏറ്റുമുട്ടൽ നടന്നത് . ഏറ്റുമുട്ടൽ തുടരുകയാണെന്നാണ് റിപ്പോർട്ട് . ലഷ്കർ കൊടും ഭീകരൻ ഷകൂർ അഹമ്മദ് ദറിനെ സൈന്യം വളഞ്ഞതായും റിപ്പോർട്ടുണ്ട്.

കുൽഗാമിലെ ചെദാർ മേഖലയിലാണ് ഏറ്റുമുട്ടൽ . ഭീകരരുണ്ടെന്ന രഹസ്യ വിവരത്തെ തുടർന്ന് സൈന്യം പരിശോധനക്കെത്തിയപ്പോൾ ഭീകരർ വെടിവെക്കുകയായിരുന്നു.