കത്രീന കൈഫിനും വിക്കി കൗശലിനും വധഭീഷണി

കത്രീന കൈഫിനും വിക്കി കൗശലിനും വധഭീഷണി. സാമൂഹമാധ്യമം വഴിയാണ് ബോളിവുഡ് താരദമ്പികള്‍ക്ക് നേരെ അജ്ഞാതന്റെ വധഭീഷണി എത്തിയത്.

ഇന്‍സ്റ്റഗ്രാമിലൂടെ ഭീഷണി സന്ദേശം ലഭിച്ചുവെന്നും ഭാര്യ കത്രീന കൈഫിനും സമാനമായ സന്ദേശങ്ങള്‍ ലഭിചചുവെന്നും വിക്കി പറയുന്നു. ഭീഷണി സന്ദേശം ലഭിച്ചതിനെ തുടര്‍ന്ന് വിക്കി കൗശല്‍ പോലീസില്‍ പരാതി നല്‍കി. മുബൈ പോലീസാണ് അന്വേഷണം നടത്തുന്നത്.

വിക്കി കൗശലിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ ഐടി ആക്ട പ്രകാരമാണ് മുംബൈ പോലീസ് കേസ് റജിസ്റ്റര്‍ ചെയ്തത്. സമാനമായ ഭീഷണി സന്ദേശങ്ങള്‍ പഞ്ചാബി ഗായകന്‍ സിദ്ദു മൂസവാലയുടെ മരണത്തിന് ശേഷം സല്‍മാന്‍ ഖാന് ലഭിച്ചിരുന്നു.