കാട്ടാക്കട കോളേജിന് ആള്‍മാറാട്ട കേസില്‍ ഒന്നര ലക്ഷം രൂപ പിഴയിട്ട് കേരള സര്‍വകലാശാല

തിരുവനന്തപുരം. ആള്‍മാറാട്ട കേസില്‍ കാട്ടക്കട ക്രിസ്ത്യന്‍ കോളേജിന് വന്‍ പിഴ. കേസ് പുറത്ത് വന്നതോടെ സര്‍വകലാശാലതിരഞ്ഞെടുപ്പ് മാറ്റിവെയ്‌ക്കേണ്ടിവന്ന സാഹചര്യത്തിലാണ് സര്‍വകലാശാലയ്ക്ക് ഉണ്ടായ നഷ്ടം തിരികെ പിടിക്കുവാന്‍ നടപടി സ്വീകരിച്ചത്. 155938 ലക്ഷം രൂപ പിഴയൊടുക്കാന്‍ കേരള സര്‍വകലാശാല കോളേജിനോട് ആവശ്യപ്പെട്ടു. നഷ്ടം ഈടാക്കുവാന്‍ സിന്‍ഡിക്കേറ്റാണ് തീരുമനാനം എടുത്തത്.

കോളേജ് യൂണിയന്‍തിരഞ്ഞെടുപ്പില്‍ വിജയിച്ച അനഘയ്ക്ക് പകരം എസ്എഫ്‌ഐ കാട്ടാക്കട ഏരിയാ സെക്രട്ടറിയായിരുന്ന എ വിശാഖിനെ ഉള്‍പ്പെടുത്തിയാണ് കോളേജ് സര്‍വകലാശാലയ്ക്ക് പട്ടിക നല്‍കിയത്. അതേസമയം പോലീസ് രജിസ്ട്രര്‍ ചെയ്ത കേസില്‍ കോളേജ് പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജായിരുന്ന ഡോ ജി ജെ ഷൈജുവിനെ ഒന്നാം പ്രതിയും തട്ടിപ്പ് നടത്തിയ വിദ്യാര്‍ഥി വിശാഖിനെ രണ്ടാം പ്രതിയാക്കിയുനമാണ് കേസ് രജിസ്ട്രര്‍ ചെയ്തത്.

വിഷയത്തില്‍ പോലീസില്‍ സര്‍വകലാശാല രജിസ്ട്രര്‍ പരാതി നല്‍കുകയായിരുന്നു. ആള്‍മാറാട്ടം വ്യാജരേഖ ചമയ്ക്കല്‍ തുടങ്ങി കുറ്റമാണ് ചുമത്തിയിരിക്കുന്നത്. തെറ്റായ വിവരങ്ങള്‍ തല്‍കിയ കോളേജിന്റെയും സര്‍വകലാശാലയുടെയും പ്രതിച്ഛായയ്ക്കും അന്തസിനും കോട്ടം സംഭവിച്ചതായും രജിസ്ട്രര്‍ പരാതിയില്‍ പറയുന്നു.