ദിലീപിന്റെ ആത്മാര്‍ത്ഥ സുഹൃത്ത് നാദിര്‍ഷയെ കുറിച്ച് കാവ്യയ്ക്ക് പറയാനുള്ളത്

മലയാളികളുടെ പ്രിയപ്പെട്ട താരങ്ങളാണ് ദിലീപും നാദിര്‍ഷയും. ഇരുവരും ഒരേ സമയം സിനിമയില്‍ സജീവമായവരാണ്. ഉറ്റ സുഹൃത്തുക്കളായ ഇരുവരും വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരുമിച്ച് നിരവധി പരിപാടികള്‍ അവതരിപ്പിച്ച് കൈയ്യടി നേടിയിരുന്നു. മിമിക്രിയിലൂടെ ദീലീപ് കൈയ്യടി നേടിയപ്പോള്‍ പാരടി ഗാനങ്ങളിലൂടെയാണ് നാദിര്‍ഷ തിളങ്ങിയത്. അഭിനയത്തില്‍ നായികനായി ദിലീപ് തിളങ്ങിയപ്പോള്‍ കുറച്ച് ചിത്രങ്ങളില്‍ മാത്രമാണ് നാദിര്‍ഷ അഭിനയിച്ചത്. എന്നാല്‍ ഇപ്പോള്‍ സംവിധായകനായി തിളങ്ങി നില്‍ക്കുകയാണ് നാദിര്‍ഷ.

അമര്‍ അക്ബര്‍ അന്തോണി, കട്ടപ്പനയിലെ ഹൃത്വിക്ക് റോഷന്‍, മേരാ നാം ഷാജി തുടങ്ങി നാദിര്‍ഷ സംവിധാനം ചെയ്ത ചിത്രങ്ങള്‍ എല്ലാം സൂപ്പര്‍ഹിറ്റാണ്. ദിലീപുമായി സൗഹൃദം ഇപ്പോഴും കാത്ത് സൂക്ഷിക്കുന്ന താരമാണ് നാദിര്‍ഷ. ദിലീപിന് ജീവവിത്തിലുണ്ടായ വിഷമഘട്ടത്തിലൊക്കം നാദിര്‍ഷ ഒപ്പം തന്നെയുണ്ടായിരുന്നു. അടുത്തിടെ നടന്ന നാദിര്‍ഷയുടെ മകള്‍ ആയിഷയുടെ വിവാഹ ചടങ്ങുകളില്‍ ദിലീപും കുടുംബവും സജീവമായി പങ്കെടുത്തിരുന്നു. ദിലീപിനൊപ്പം കാവ്യയും മകള്‍ മീനാക്ഷിയുമെല്ലാം ചടങ്ങില്‍ തിളങ്ങി. കൂട്ടുകാരിയുടെ വിവാഹത്തിന് ദിലിപിന്റെ മകള്‍ മീനാക്ഷിയുടെ ഡാന്‍സും ഉണ്ടായിരുന്നു.

അതേസമയം നാദിര്‍ഷയുടെ പുതിയ ചിത്രത്തില്‍ ദിലീപ് തന്നെയാണ് നായകന്‍. കേശു ഈ വീടിന്‌റെ നാഥന്‍ എന്നാണ് ചിത്രത്തിന്റെ പേര്. ഇപ്പോള്‍ നാദിര്‍ഷയെ ആദ്യമായി കണ്ടുമുട്ടിയതിനെ കുറിച്ച് കാവ്യ മാധവന്‍ പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്. ജെബി ജംഗ്ഷനില്‍ പങ്കെടുത്തപ്പോള്‍
നടി പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ വൈറലാകുന്നത്. നല്ലൊരു കലാകാരന്‍, നല്ലൊരു സുഹൃത്ത്, നല്ലൊരു മനുഷ്യന്‍, അതിനേക്കാള്‍ ഒകെ ഉപരി എന്റെ ഒരു ജ്യോഷ്ട സഹോദരനാണ് നാദിര്‍ഷിക്കയെന്ന് കാവ്യ പറയുന്നു.

ഞാന്‍ ബാലതാരമായിട്ട് അഭിനയിക്കുന്ന സമയത്താണ് ആദ്യമായിട്ട് നാദിര്‍ഷിക്കയെ കാണുന്നത്. അന്ന് വളരെ ഹിറ്റായിട്ടുളള ഒരു പാട്ടുണ്ടായിരുന്നു. അമ്മയ്‌ക്കൊരു ഫോറിന്‍കുട ഡാഡിയ്‌ക്കൊരു കാലന്‍കുട എന്ന പാട്ട്. ഒരു മലയാള പാട്ടിന്റെ പാരഡി ഗാനം. എനിക്കൊക്കെ അന്നത് ബൈഹാര്‍ട്ടായിരുന്നു. എനിക്കും എന്റെ ക്ലാസില് പഠിച്ച കുട്ടികള്‍ക്കുമൊപ്പെ ആ പാട്ട് മനപാഠമായിരുന്നു. മാനത്തെ കൊട്ടാരം സിനിമയുടെ സമയത്താണ് ആദ്യമായിട്ട് നാദിര്‍ഷ ഇക്കയെ കാണുന്നത്. അന്ന് ബോബനും മോളിയും സിനിമയില്‍ ഞാന്‍ മോളിയായി അഭിനയിക്കുന്നു. അന്ന് നാദിര്‍ഷയെ കണ്ട സമയത്ത് ഓടി പോയി ഈ പാട്ടാണ് പാടുന്നത്. എനിക്ക് ഭയങ്കര ഇഷ്ടമാണ് ഈ പാട്ട്, കാവ്യ മാധവന്‍ പറഞ്ഞു.