കാവ്യ മാധവൻ നാളെ ചോദ്യംചെയ്യലിന് ഹാജരാകില്ല, അസൗകര്യം അറിയിച്ച് മറുപടി നൽകി

നടി കാവ്യാ മാധവൻ നടിയെ ആക്രമിച്ച കേസിൽ തിങ്കളാഴ്ച ചോദ്യംചെയ്യലിന് ഹാജരാകില്ല. അസൗകര്യമറിയിച്ച് അന്വേഷണോദ്യോ​ഗസ്ഥർക്ക് കത്ത് നൽകി. മറ്റൊരു ദിവസം ചോദ്യംചെയ്യലിന് ഹാജരാകാമെന്നാണ് കാവ്യ അറിയിച്ചിരിക്കുന്നത്.

കാവ്യയുമായി ബന്ധപ്പെട്ട ചില ഓഡിയോ തെളിവുകൾ പുറത്തുവന്ന സാഹചര്യത്തിലാണ് ചോദ്യംചെയ്യലിന് വിളിച്ചത്. ദിലീപിന്റെ സഹോദരീ ഭർത്താവ് ടി.എൻ. സുരാജ് ഉൾപ്പടെയുള്ളവരുടെ ഫോണുകൾ ശാസ്ത്രീയ പരിശോധന നടത്തിയതിൽ നിന്ന് ചില സുപ്രധാനമായ വിവരങ്ങൾ പോലീസിന് ലഭിച്ചിരുന്നു. കേസുമായി ബന്ധപ്പെട്ട് എട്ടാം പ്രതികൂടിയായ ദിലീപിന്റെയടക്കം ശബ്ദരേഖകൾ ഇതിനോടകം പുറത്തുവന്നിരുന്നു. തുടരന്വേഷണത്തിന്റെ ഭാഗമായി കൂടുതൽ തെളിവുകൾ ശേഖരിക്കാനുള്ള നീക്കത്തിലാണ് നിലവിൽ അന്വേഷണ സംഘം