സ്മൃതി ഇറാനിയും നെറ്റാ ഡിസൂസയും തമ്മിൽ വിമാനത്തിനുള്ളിൽ തർക്കം

ഡൽഹി : ഇന്ധനവില വർധനവിനെ ചൊല്ലി കേന്ദ്രമന്ത്രി സ്മൃതി ഇറാനിയും മഹിളാ കോൺഗ്രസ് അഖിലേന്ത്യ അധ്യക്ഷ നെറ്റാ ഡിസൂസയും തമ്മിൽ വിമാനത്തിനുള്ളിൽ തർക്കം.

ഗുവാഹത്തിയിലേക്കുള്ള യാത്രക്കിടെയായിരുന്നു സംഭവം നടന്നത്. എൽപിജി സിലിണ്ടർ വില വർധനവ് സംബന്ധിച്ച് ചോദ്യങ്ങൾ മന്ത്രിക്ക് നേരെ ഉന്നയിച്ചു കൊണ്ട് നെറ്റാ ഡിസൂസ മൊബൈലിൽ ദൃശ്യങ്ങൾ പകര്‍ത്തി രം​ഗത്തെത്തിയത്. എന്നാൽ വാക്സീനെ കുറിച്ചാണ് മന്ത്രി മറുപടി തിരിച്ച് നൽകിയത് .

തുടര്‍ന്ന് തർക്കമാകുകയായിരുന്നു . സ്മൃതി ഇറാനിയും മൊബൈലിൽ ദൃശ്യങ്ങൾ പകർത്തി. പിന്നാലെ നെറ്റാ ഡിസൂസ ട്വിറ്ററിൽ ദൃശ്യങ്ങള്‍ പങ്കുവെക്കുകയായിരുന്നു. സംഭവത്തോട് സ്മൃതി ഇറാനി ഇതുവരെ പ്രതികരിച്ചിട്ടില്ല..