ചന്ദ്രനുദിക്കുന്ന ദിക്കിൽ ദിലീപിന്റെ നായികയാകുമ്പോൾ കാവ്യക്ക് പ്രായം 14 വയസ്സ് മാത്രം

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് കാവ്യ മാധവൻ. ബാലതാരമായി സിനിമയിൽ എത്തിയ കാവ്യ പിന്നീട് നായികയായി തിളങ്ങുകയായിരുന്നു. സൂപ്പർ താരങ്ങളുടെ അടക്കം നായികയായി തിളങ്ങി. ദിലീപുമായുള്ള വിവാഹ ശേഷം സിനിമയിൽ നിന്നും വിട്ടു നിൽക്കുകയാണ് കാവ്യ. സോഷ്യൽ മീഡിയകളിലും നടി അധികം സജീവമല്ല. എന്നാൽ താരത്തിന്റെയും കുടുംബത്തിന്റെയും ചിത്രങ്ങൾ സോഷ്യൽ മീഡിയകളിൽ വൻ ഹിറ്റാകാറുണ്ട്. ഇവരുടെ മകൾ മഹാലക്ഷ്മിക്കും ആരാധകരേറെയാണ്. അടുത്തിടെ കാവ്യയുടെ പേരിൽ നിരവധി ഫാൻസ് ക്ലബ്ബുകൾ രൂപം കൊണ്ടിരുന്നു.

ദിലീപ് നായകനായെത്തിയ ചന്ദ്രനുദിക്കുന്ന ദിക്കിൽ ആണ് കാവ്യയെ ആദ്യമായി നായികയാക്കുന്നത്. കാവ്യയുടെ രാധ എന്ന കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടു. ചന്ദ്രനുദിക്കുന്ന ദിക്കിൽ അഭിനയിക്കുമ്പോൾ കാവ്യയ്ക്ക് പ്രായം 14 വയസ് മാത്രം, ഒമ്പതാം ക്ലാസിൽ പഠിക്കുമ്പോഴാണ് കാവ്യ ആ കഥാപാത്രം ചെയ്തതെന്ന് വിശ്വസിക്കാൻ കഴിയില്ല. ക്ലൈമാക്‌സ് സീനിൽ അടക്കം അതിഗംഭീരമായാണ് രാധ എന്ന കഥാപാത്രത്തിനു കാവ്യ പൂർണത നൽകിയത്. മാത്രമല്ല, ചന്ദ്രനുദിക്കുന്ന ദിക്കിൽ കാവ്യയുടെ നായകനായി അഭിനയിച്ച ദിലീപിന് അന്ന് പ്രായം 32 ആയിരുന്നു. അതായത് ദിലീപും കാവ്യയും തമ്മിൽ 18 വയസ്സിന്റെ വ്യത്യാസമുണ്ടായിരുന്നു.

1999 ലായിരുന്നു ലാൽ ജോസിന്റെ സംവിധാനത്തിൽ ചന്ദ്രനുദിക്കുന്ന ദിക്കിൽ റിലീസിനെത്തുന്നത്. ദിലീപ്, കാവ്യ മാധവൻ, സംയുക്ത വർമ്മ, ബിജു മേനോൻ, ലാൽ, ജഗദീഷ് എന്നിവരായിരുന്നു ചിത്രത്തിലെ പ്രധാന താരങ്ങൾ. ബാബു ജനാർദ്ധനനായിരുന്നു സിനിമയ്ക്ക് തിരക്കഥ ഒരുക്കിയത്.

ദിലീപ് കാവ്യ വിവാഹം ഏറെ ഗോസിപ്പുകൾക്ക് ഒടുവിലാണ് നടക്കുന്നത്. വിവാഹത്തിന് മണിക്കൂറുകൾക്ക് മുമ്പാണ് ഇവർ പലരെയും വിവാഹ കാര്യം തന്നെ അറിയിക്കുന്നത്. മഞ്ജു വാര്യരുമായുള്ള 16 വർഷത്തെ വിവാഹ ബന്ധം അവസാനിപ്പിച്ച് വർഷങ്ങൾ പിന്നിടുന്നതിനിടെയായിരുന്നു ദാലീപ് കാവ്യയെ വിവാഹം ചെയ്യുന്നത്. ദിലീപിന്റെ ആദ്യ മകൾ മീനാക്ഷിയാണ് രണ്ടാം വിവാഹത്തിന് ചുക്കാൻ പിടിച്ചത്.