കെജ്‌രിവാളിൻ്റെ ആപ്പിളക്കി കോടതി, ജയിലിൽ തിരിച്ച് കയറിക്കോണം!

അരവിന്ദ് കെജരിവാളിനു വൻ തിരിച്ചടി. സമയത്ത് തന്നെ ജയിലിൽ തിരികെ കയറണം. തനിക്ക് സുഖം ഇല്ലെന്നും ശരീര ഭാരം ഷുഗറും മറ്റും മൂലം കുറഞ്ഞു എന്നും ചികിത്സ വേണം എന്നും ഒക്കെ യാചിച്ച് നല്കിയ ഹർജി സുപ്രീം കോടതി തള്ളി. ഡൽഹി മദ്യനയവുമായി ബന്ധപ്പെട്ട അഴിമതി കേസിൽ ഇടക്കാല ജാമ്യം 7 ദിവസത്തേക്ക് നീട്ടണമെന്ന അരവിന്ദ് കെജ്‌രിവാളിൻ്റെ അപേക്ഷ സുപ്രീം കോടതി പരിഗണിക്കില്ല.

ജയിലിൽ കിടന്ന കെജ്രിവാളിനെ ലോക്സഭാ തിരഞ്ഞെടുപ്പ് പ്രമാണിച്ച് ഇലക്ഷൻ പ്രചാരണത്തിനു ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. ഇത് ജൂൺ 2നു അവസാനിക്കും. ജൂൺ 2നു കെജ്രിവാൾ തിരികെ ജയിലിൽ കയറണം. ഇതായിരുന്നു ഇടക്കാല ജാമ്യം നല്കിയപ്പോൾ സുപ്രീം കോടതിയുടെ വ്യവസ്ഥ. എന്നാൽ പുറത്ത് വന്ന കെജരിവാളിനു പിന്നെ ജയിലിൽ കയറാൻ മടി. അസുഖം എന്ന് പറഞ്ഞ് തടിതപ്പാൻ നടത്തിയ നീക്കമാണിപ്പോൾ പൊളിഞ്ഞത്

അവസാന ഘട്ട വോട്ടെടുപ്പ് കഴിഞ്ഞ് ഒരു ദിവസത്തിന് ശേഷം ജൂൺ 2 ന് കീഴടങ്ങാൻ ആവശ്യപ്പെട്ടിരുന്നു. പതിവ് ജാമ്യത്തിനായി വിചാരണ കോടതിയെ സമീപിക്കാൻ ഡൽഹി മുഖ്യമന്ത്രിക്ക് അനുമതി നൽകിയിട്ടുണ്ടെന്നും അതിനാൽ ഈ ഹർജി നിലനിർത്താനാകില്ലെന്നും ഹർജി നിരസിച്ചുകൊണ്ട് സുപ്രീം കോടതി രജിസ്ട്രാർ പറഞ്ഞു. അതായത് ഹരജി വാദത്തിനു പോലും എടുത്തില്ല. വാദത്തിനെടുക്കാതെ നമ്പർ പോലും ഇടാതെ ഓഫീസിൽ നിന്നും തള്ളുകയായിരുന്നു.

ഇതാണ്‌ അഴിമതിക്കാരോട് പരമോന്നത കോടതിയുടെ നിലപാട്. അഴിമതി വീരന്മാരോട് സീറോ ടോളറൻസാണ്‌ കേന്ദ്രം ഭരിക്കുന്ന മോദിക്കും കേന്ദ്ര ഏജൻസിക്കും സുപ്രീം കോടതിക്കും. എന്നാൽ ഇവിടെ ഉയരുന്ന ഒരു ചോദ്യം ഉണ്ട്. കെജരിവാൾ മദ്യ അഴിമതി നടത്തിയപ്പോൾ പിടിച്ച് ജയിലിൽ ഇട്ടു. മുഖ്യമന്ത്രി പദം ഒന്നും വിഷയമായില്ല.

കേരളത്തിലെ മുഖ്യമന്ത്രി പിണറായി വിജയൻ ആകട്ടേ 300ലധികം കോടിയുടെ ലാവ് ലിൻ അഴിമതി കേസിൽ നടപടി നേരിടുന്നു. സ്വർണ്ണ കടത്ത് കേസിൽ ദാ… ആ ഓഫീസിൽ വയ്ച്ചാണ്‌ സ്വർണ്ണം കറ്റത്തിയത് എന്ന് നരേന്ദ്ര മോദി കൈ ചൂണ്ടി വരെ പറഞ്ഞു. ലൈഫ് മിഷൻ അഴിമതി, ഡോളർ കടത്ത് കേസ്, മാസപ്പടി കേസ്, സ്പ്രിങ്ങളർ അഴിമതി, ദുബൈയിലെ ബാങ്ക് നിക്ഷേപ കേസ്, ഇങ്ങിനെ അഴിമതികൾ ആയിര കണക്കിനു കോടി രൂപയുടെ കേസുകൾ…എന്നിട്ട് എന്തേ പിണറായിയെ മോദി തൊടാത്തത്. അറസ്റ്റ് ചെയ്യാത്തത്. വീണാ വിജയനു ചുറ്റും വട്ടമിട്ട് പറക്കുന്ന കേന്ദ്ര ഏജൻസിയും പിണറായിയെ ചുറ്റി പറ്റി നടക്കുന്ന കേന്ദ്ര ഏജൻസിയും അവരെ തൊടാൻ മടിക്കുന്നു. അല്ലെങ്കിൽ മുകളിൽ നിന്നും ഉത്തരവിനു കാത്തിരിക്കുന്നു. എന്തുകൊണ്ട് പിണറായി വിജയൻ എന്ന ആളേ അഴിമതി കേസിൽ വിചാരണ ചെയ്യുന്നില്ല. ഇത് ബിജെപി പ്രവർത്തകർ ലക്ഷ കണക്കിനാളുകൾ നരേന്ദ്ര മോദിയോട് ചോദിക്കുന്ന ചോദ്യമാണ്‌.

കോൺഗ്രസിനെ ഇല്ലാതാക്കാൻ കേരളത്തിൽ പിണറായി ഇരിക്കട്ടേ എന്ന നയം മാറുമോ? ഇലക്ഷൻ കഴിഞ്ഞാൽ നരേന്ദ്ര മോദി കേരളത്തിലെ ബിജെപി പ്രവർത്തകരുടെ ഉത്തരം മുട്ടുന്ന ചോദ്യത്തിനു പരിഹാരം കാണുമോ..കാത്തിരുന്ന് കാണാം. കെജരിവാളും സോറൻ മാരും ഒക്കെ അറസ്റ്റിലാകുമ്പോൾ പിണറായിക്കെന്താ കൊമ്പുണ്ടോ എന്ന് വരെ കേരളത്തിലെ സംഘപരിവാറുകാർ വരെ മോദിയോട് ചോദിക്കാൻ തുടങ്ങി

എന്തായാലും കെജരിവാളിനോട് സ്വീകരിക്കുന്ന കർശന നയം കേരളത്തിൽ കാണിക്കുന്നില്ല എന്ന് ഏതൊരു സാധാരനക്കാരനും അറിയാവുന്ന കാര്യമാണ്‌. ഇപ്പോൾ കെജരിവാൾ ജാമ്യം നീട്ടണം എന്ന് പറഞ്ഞപ്പോൾ സുപ്രീം കോടതി ചൂലെടുത്ത് തന്നെ ഓടിച്ചിരിക്കുകയാണ്‌. ആരോഗ്യപരമായ കാരണങ്ങളാൽ കെജ്‌രിവാൾ സമയം നീട്ടി നൽകണമെന്ന് ആവശ്യപ്പെടുകയും ഇന്ന് അടിയന്തര വാദം കേൾക്കണമെന്ന് കോടതിയോട് അഭ്യർത്ഥിച്ചപ്പോൾ വാദം പോലും കേൾക്കില്ലെന്ന് കോടതിയുടെ ഓഫീസ് അറിയിച്ചു.

സമയത്ത് പോയി ജയിലിൽ കയറിക്കൊള്ളാനും ഉപദേശിച്ചു. കെജരിവാൾ തന്റെ അപേക്ഷയിൽ പറയുന്നത് ഇങ്ങിനെ…ആരോഗ്യപരമായ സങ്കീർണതകളും അപകടകരമായ സൂചനകളും കണക്കിലെടുത്ത്, ജയിൽ കാലയളവിനുള്ളിൽ ദീർഘകാലാടിസ്ഥാനത്തിലുള്ള ദോഷങ്ങളിൽ നിന്ന് അദ്ദേഹത്തെ സംരക്ഷിക്കാൻ ഒരു മെഡിക്കൽ പരിശോധന ആവശ്യമാണ്,” കെജ്രിവാളിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ അഭിഷേക് മനു സിംഗ്വി ഹർജിയിൽ പറഞ്ഞു. ജാമ്യത്തിലായിരിക്കുമ്പോൾ എഎപി നേതാവ് “കാണാവുന്നവനും പൊതുസ്ഥലങ്ങളിൽ ലഭ്യമായവനും” ആയിരിക്കുമെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു.നിയമനടപടികളിൽ നിന്ന് രക്ഷപ്പെടാനുള്ള സാധ്യതയില്ലെന്നും സുപ്രീം കോടതി (ഇടക്കാല ജാമ്യത്തിന്) വ്യവസ്ഥകൾ പാലിച്ചിട്ടുണ്ടെന്നും സിംഗ്വി പറഞ്ഞു.