സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് മാറ്റമില്ല

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് മാറ്റമില്ലാതെ തുടരുന്നു . ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 4780 രൂപയാണ് ഇന്നത്തെ വില. ഒരു പവൻ സ്വർണത്തിന് 38240 രൂപയാണ് വില.

കഴിഞ്ഞ നാല് ദിവസത്തിനിടെ സ്വർണ വില സംസ്ഥാനത്ത് കുതിച്ചുയരുകയും കുത്തനെ താഴുകയും ചെയ്തിരുന്നു. നാല് ദിവസത്തിൽ രണ്ട് ദിവസം വില കുറഞ്ഞിരുന്നു. ഇന്ന് മാറ്റമില്ലാതെ സ്വർണ വില തുടരുന്നത് അന്താരാഷ്ട്ര വില നിലവാരത്തിൽ വലിയ മാറ്റം ഉണ്ടാകാത്തത് കൊണ്ടാണ്.

സംസ്ഥാനത്ത് 18 കാരറ്റ് സ്വർണത്തിന്റെ ഒരു ഗ്രാമിന്റെ വില 3950 രൂപയാണ് ഒരു ഗ്രാമിന് വില. 925 ഹോൾമാർക്ക് വെള്ളിക്ക് 100 രൂപയാണ് വില. വെള്ളിക്ക് 72 രൂപയാണ് വില.