![gold-rate](https://thekarmanews.com/wp-content/uploads/2020/12/gold-rate.jpg)
സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞ് പവന് 36,640 രൂപയിലെത്തി. ഗ്രാമിന് 4580 രൂപയാണ് ഇന്നത്തെ വില. പവന് 160 രൂപയാണ് കുറഞ്ഞത്. ഇന്നലെ 36,800 രൂപയായിരുന്നു പവന്റെ വില. ആഗോള വിപണിയില്‍ സ്പോട്ട് ഗോള്‍ഡ് വില ഔണ്‍സിന് 1,834.94 ഡോളര്‍ നിലവാരത്തിലാണ് വ്യാപാരം പുരോഗമിക്കുന്നത്. എംസിഎക്സില്‍ 24 കാരറ്റ് പത്ത് ഗ്രാം സ്വര്‍ണത്തിന്റെ വില 0.4ശതമാനം കുറഞ്ഞ് 49,125 രൂപ നിലവാരത്തിലുമാണ് വ്യാപാരം നടക്കുന്നത്.