ഭാഗ്യം വില്‍ക്കുന്നവരുടെ ക്ഷേമം ഉറപ്പാക്കാന്‍ പ്രത്യേക നടപടികളുമായി സര്‍ക്കാര്‍

പുതിയ കാലത്തിന് അനുസരിച്ച് നൂതന സാങ്കേതിക വിദ്യ സ്വീകരിച്ച് ഓരോ വകുപ്പിനെയും ഭാവിയിലേക്ക് നയിക്കുക എന്ന ലക്ഷ്യം ലോട്ടറി വകുപ്പിലൂടെ മികച്ച രീതിയില്‍ നടപ്പിലാക്കിയെന്ന് സംസ്ഥാന സര്‍ക്കാര്‍. ഭാഗ്യക്കുറി ടിക്കറ്റുകളുടെ സുരക്ഷ ഉറപ്പാക്കാന്‍ ടിക്കറ്റുകളില്‍ അനുകരിക്കാനാവാത്ത പുതിയ ഏഴ് സുരക്ഷാ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തി. ടിക്കറ്റ് രൂപകല്‍പനക്കായി അത്യാധുനിക ഹൈ സെക്യൂരിറ്റി ലാബ് ആരംഭിച്ചു. നറുക്കെടുപ്പിനായി രണ്ട് മെക്കാനിക്കല്‍ മെഷീനുകള്‍ വാങ്ങി. എല്ലാ പ്രതിദിന നറുക്കെടുപ്പുകളും ടെലിവിഷനിലൂടെ തത്സമയ സംപ്രേഷണം ആരംഭിച്ചു. ഇവയിലൂടെയെല്ലാം വകുപ്പിന്റെ ജനങ്ങളുമായി ബന്ധപ്പെടുന്ന കാര്യങ്ങള്‍ സുതാര്യമാക്കുന്നതിന് പ്രത്യക നടപടി സ്വീകരിച്ചു.

അടിസ്ഥാന സൗകര്യ വികസനത്തിന്റെ ഭാഗമായി ക്ലൗഡ് സെര്‍വറുകള്‍ വാങ്ങിയും വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമായും വേഗത്തിലും നിര്‍വഹിക്കുന്നതിന് ലോട്ടറി സോഫ്റ്റ്‌വെയര്‍ നടപ്പിലാക്കിയും ആധുനികവത്കരണം സാധ്യമാക്കി. ലോട്ടറി ടിക്കറ്റുകളുടെ ആധികാരികത ഉറപ്പാക്കാന്‍ പൊതുജനങ്ങള്‍ക്കായി ഭാഗ്യകേരളം മൊബൈല്‍ ആപ്ലിക്കേഷന്‍ നടപ്പിലാക്കി. വകുപ്പുമായി പൊതുജനങ്ങള്‍ക്ക് ബന്ധപ്പെടാന്‍ ടോള്‍ ഫ്രീ നമ്പറുകള്‍ ഏര്‍പ്പെടുത്തി. സാങ്കേതിക വിദ്യ ഉപയോഗിച്ച് വകുപ്പിനെ ശക്തിപ്പെടുത്താനുള്ള നടപടികളാണ് ഇതിലൂടെയെല്ലാം സ്വീകരിച്ചത്. സാമൂഹികലക്ഷ്യം മുന്‍നിര്‍ത്തി ലോട്ടറി ടിക്കറ്റുകള്‍ വിഭാവനം ചെയ്യുക എന്ന ആശയവും സര്‍ക്കാര്‍ നടപ്പിലാക്കി. ശുചിത്വ ബോധത്തിലൂടെ ഭാഗ്യജീവിതം എന്ന സന്ദേശത്തോടെ നിര്‍മ്മല്‍ ഭാഗ്യക്കുറിയും പ്രളയ ദുരിതാശ്വാസ ധനസമാഹരണത്തിനായി നവകേരള ഭാഗ്യക്കുറിയുമൊക്കെ ആവിഷ്‌കരിച്ച് നടപ്പിലാക്കിയത് ഇതിന്റെ ഉദാഹരണങ്ങളാണ്.

ഇവയ്‌ക്കൊക്കെ ഉപരിയായി ഭാഗ്യം വില്‍ക്കുന്നവരുടെ ക്ഷേമം ഉറപ്പാക്കാനും സര്‍ക്കാര്‍ പ്രത്യേക നടപടികള്‍ സ്വീകരിച്ചു. കോവിഡ് പ്രതിസന്ധി കാലത്ത് ക്ഷേമനിധി ബോര്‍ഡിലെ സജീവാംഗങ്ങള്‍ക്ക് 2000 രൂപ വീതം 9.76 കോടി രൂപ നല്‍കിയതും ലോട്ടറി വില്‍പന പുനരാരംഭിക്കാന്‍ 13.99 കോടി രൂപയുടെ ധനസഹായം നല്‍കിയതും സൗജന്യ യൂണിഫോം, മോട്ടോറൈസ്ഡ് െ്രെട സ്‌കൂട്ടര്‍, ടിക്കറ്റ് റാക്ക്, ബീച്ച് അംബ്രല്ല തുടങ്ങിയവ തൊഴിലാളികള്‍ക്ക് നല്‍കുന്നതുമൊക്കെ ഇതിന്റെ ചില ഉദാഹരണങ്ങളാണ്.

ഇപ്രകാരം സുതാര്യത വര്‍ദ്ധിപ്പിക്കാനും പുതിയ സാങ്കേതിക വിദ്യയിലൂടെ വളര്‍ച്ച ഉറപ്പാക്കാനും ക്ഷേമ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനുമുള്ള നടപടികള്‍ക്ക് പുറമെ ഭാഗ്യക്കുറി ടിക്കറ്റുകളുടെ വില്‍പന വര്‍ദ്ധിപ്പിച്ച് സര്‍ക്കാര്‍ ഖജനാവിലേക്കുള്ള നികുതി, നികുതിയേതര വരുമാനത്തില്‍ വര്‍ദ്ധനയുണ്ടാക്കാനും ക്രമമായ പ്രവര്‍ത്തനങ്ങളിലൂടെ സാധിച്ചു എന്നത് അഭിമാനകരമായ നേട്ടമാണ്.

2016 ല്‍ 90 ലക്ഷമായിരുന്ന പ്രതിദിന ലോട്ടറി വില്‍പന നിലവില്‍ 1.02 കോടിയായി ഉയര്‍ന്നു. ഇതിലൂടെ വരുമാനം 201516 ലെ 6,317.71 കോടിയില്‍ നിന്നും 201920ല്‍ 9,972.09 കോടി രൂപയായി വര്‍ദ്ധിച്ചു. ഇപ്രകാരം സമഗ്രമായ ഉയര്‍ച്ച ആസൂത്രണം ചെയ്ത് സമഗ്ര വളര്‍ച്ചയിലേക്ക് വകുപ്പുകള്‍ മെച്ചപ്പെടുന്നതിന്റെ ഉദാഹരണമായി ലോട്ടറി വകുപ്പിന്റെ പുരോഗതിയെ കാണാമെന്ന് സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു.

office 2013 lizenz kaufen