കേരളത്തിലേക്ക് പന്നിയും പന്നി ഇറച്ചിയും കടത്തുന്നതിന് നിരോധനം

കേരളത്തിലേക്ക് പന്നി മാംസവും പന്നികളേയും പന്നി കുഞ്ഞുങ്ങളേയും കൊണ്ടുവരുന്നത് സർക്കാർ വിലക്കി. പന്നിയുടെ കാഷ്ടം നല്ല ജൈവ വളം ആണ്‌. എന്നാൽ കേരളത്തിലേക്ക് പന്നിയുടെ കാഷ്ടം കൊണ്ടുവരുന്നതും കേരള സർക്കാർ വിലക്കി. പന്നി, പന്നി മാംസം, പന്നിമാംസ ഉൽപന്നങ്ങൾ, പന്നിയുടെ കാഷ്ഠം എന്നിവയ്ക്കാണ് നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത് കാരണമായി പറയുന്നത് രോഗ ബാധയാണ്‌. എന്നാൽ മുമ്പും പന്നികളേ ബാധിക്കുന്ന ഇത്തരം രോഗങ്ങൾ ഉണ്ടായപ്പോൾ സ്വീകരിക്കാത്ത അസാധാരന നടപടിയാണ്‌ പിണറായി സർക്കാർ സ്വീകരിച്ചിരിക്കുന്നത്.. ഒരു മാസത്തേക്കുള്ള താൽക്കാലിക വിലക്കാണ് സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്.

പന്നികളെ ബാധിക്കുന്ന വൈറസ് രോഗമായ ആഫ്രിക്കൻ സ്വൈൻ ഫീവർ വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലും ബിഹാറിലും റിപ്പോർട്ട് ചെയ്തിരുന്നു . എന്നാൽ കേരളത്തിൽ അസാധാരണമായ നടപടികൾക്ക് ആധാരമായ ഒന്നും ഇല്ല. മാത്രമല്ല കോഴികളിലും മന്നുകാലികളിലും ഒക്കെ രോഗങ്ങൾ മഴക്കാലത്ത് റിപോർട്ട് ചെയ്യാറുണ്ട്. എന്നാൽ അതിൽ ഒന്നും നടപടി എടുത്തിട്ടില്ല. കേരളത്തിലേക്ക് യു.പിയിൽ നിന്നും ബീഹാറിൽ നിന്നും വരെ കന്നുകാലികളും പോത്തുകളും എരുമകളും വരുന്നുണ്ട്. ഇവയെ ബാധിക്കുന്ന അസുഖങ്ങൾ മഴക്കാലത്ത് റിപോർട്ട് ചെയ്തിട്ടുണ്ട്. എന്നിട്ടും പന്നികൾക്ക് മാത്രമാണ്‌ നിരോധനം.

പന്നികളെ ബാധിക്കുന്ന വൈറസ് രോഗമായ ആഫ്രിക്കൻ സ്വൈൻ ഫീവർ ഉള്ളതിനാലാണ്‌ കേരള സർക്കാർ പന്നി, പന്നി മാംസം, പന്നിമാംസ ഉൽപന്നങ്ങൾ, പന്നിയുടെ കാഷ്ഠം എന്നിവയ്ക്ക് വിലക്ക് കൊണ്ടുവന്നത്. ഏറ്റവും ശ്രദ്ധേയം കേരളത്തിൽ ഈ രോഗം റിപോർട്ട് ചെയ്തിട്ടില്ല. കേരളത്തിൽ രോഗം ബാധിക്കാത്തതിനാൽ സംസ്ഥാനത്തിനകത്ത് നിയന്ത്രണങ്ങൾ ബാധകമല്ല. മനുഷ്യരിലോ, പന്നികൾ ഒഴികെയുള്ള മറ്റു ജന്തുവർഗങ്ങളിലോ ഈ രോഗം ഉണ്ടാകില്ല. അതിനാലാണ് നിയന്ത്രണമെന്ന് സർക്കാർ ഉത്തരവിൽ പറയുന്നു.

ഇതിനിടെ മങ്കി പോക്സ് രോഗം കേരളത്തിൽ പടരുന്നതായി ആശങ്ക വരുന്നു.ങ്കിപോക്സ് രോഗലക്ഷണങ്ങളെ തുടർന്ന് കണ്ണൂരിൽ ഒരാളെ നിരീക്ഷണത്തി‌ലാക്കി. വിദേശത്തുനിന്ന് കണ്ണൂർ വിമാനത്താവളത്തിലെത്തിയ ഇയാളുടെ പരിശോധനാ ഫലം മൂന്ന് ദിവസത്തിനുള്ളിൽ ലഭ്യമാകും. വിദേശത്തുനിന്ന് മങ്കിപോക്സ് ലക്ഷണങ്ങളോടെ ആളുകൾ എത്തുന്നുണ്ടോ എന്നു പരിശോധിക്കുന്നതിനായി വിപുലമായ പരിശോധനസംവിധാനങ്ങളും ആരോ​ഗ്യവകുപ്പ് ഏർപ്പെടുത്തിയിട്ടുണ്ട്. കണ്ണൂർ വിമാനത്താവളത്തിൽ പ്രത്യേക കൗണ്ടർ സജ്ജീകരിച്ചാണ് പരിശോധന.അതിനിടെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാ​ഗമായി തിരുവനന്തപുരം, നെടുമ്പാശേരി, കോഴിക്കോട്, കണ്ണൂർ അന്താരാഷ്ട്ര എയർപോർട്ടുകളിൽ ഹെൽപ് ഡെസ്ക് ആരംഭിച്ചു. വിദേശത്ത് നിന്ന് വരുന്നവർക്ക് എന്തെങ്കിലും രോഗലക്ഷണങ്ങൾ ഉണ്ടെങ്കിൽ കണ്ടെത്താനും അവർക്ക് വിദഗ്ധ പരിചരണം ഉറപ്പാക്കുന്നതിനുമാണ് ഹെൽപ് ഡെസ്‌ക് ആരംഭിച്ചിരിക്കുന്നത്. ജില്ലകളിൽ ഐസൊലേഷൻ സംവിധാനങ്ങൾ സജ്ജമാക്കിയതായും മന്ത്രി വ്യക്തമാക്കി.