ബാബുരാജിനും വാണി വിശ്വനാഥിനും എതിരെ വഞ്ചനാ കുറ്റത്തിന് പൊലീസ് കേസ്

 

പാലക്കാട്/ നടന്‍ ബാബുരാജിനും ഭാര്യയും നടിയുമായ വാണി വിശ്വനാഥിനും എതിരെ വഞ്ചനാ കുറ്റത്തിന് പൊലീസ് കേസ്. ഒറ്റപ്പാലം പൊലീസാണ് ബാബുരാജി നും വാണി വിശ്വനാഥിനും എതിരെ വഞ്ചനാ കുറ്റത്തിന് കേസെടുത്തിട്ടുള്ളത്.

പാലക്കാട് തിരുവില്വാമല സ്വദേശി റിയാസ് പാലക്കാട് ജില്ല പൊലീസ് മേധാവിക്ക് നല്‍കിയ പരാതിയിലാണ് ബാബുരാജിനും വാണി വിശ്വനാഥിനും എതിരെ കേസെടു ത്തിരിക്കുന്നത്. അഞ്ച് വര്‍ഷം മുന്‍പ് നടന്ന സംഭവമാണ് കേസിനാസ്പദമായിരിക്കു ന്നത്. 2017 ല്‍ സിനിമ നിര്‍മാണവുമായി ബന്ധപ്പെട്ട് ഉണ്ടായ ഇടപാടില്‍ 3,01,45,000 രൂപ ഒറ്റപ്പാലത്തെ ബാങ്ക് മുഖേന നല്‍കി എന്നാണ് റിയാസ് പാലക്കാട് ജില്ല പൊലീസ് മേധാവിക്ക് നല്‍കിയ പരാതിയില്‍ പറഞ്ഞിട്ടുള്ളത്.

എസ് പിയുടെ നിര്‍ദേശത്തിൽ ഒറ്റപ്പാലം പൊലീസ് നടത്തിയ പ്രാഥമിക അന്വേഷണത്തിന് ശേഷമാണ് കേസ് എടുത്തിരിക്കുന്നത്. ഇതിന് മുന്‍പും ബാബുരാജിനെതിരെ വഞ്ചനാക്കുറ്റത്തിന് കേസെടുത്തിരുന്നു. മൂന്നാറില്‍ റവന്യൂ വകുപ്പിന്റെ നടപടി നേരിടുന്ന ഭൂമിയിലെ റിസോര്‍ട്ട് പാട്ടത്തിന് നല്‍കി കബളിപ്പിച്ച സംഭവത്തിലായിരുന്നു ആ കേസ്. കയ്യേറ്റ ഭൂമിയാണ് എന്ന് കണ്ടെത്തി റവന്യൂ വകുപ്പ് ഒഴിയാന്‍ ആവശ്യപ്പെട്ട റിസോര്‍ ട്ടാണ് ബാബുരാജ് പാട്ടത്തിനായി നൽകി പണം വാങ്ങുന്നത്. ഈ സംഭവത്തിൽ അരുൺ എന്നയാളാണ് പരാതിക്കാരൻ.