മലയാളി വൃദ്ധ അമ്മമാരെ തമിഴ്നാട്ടിൽ കൊണ്ടുപോയി ഉപേക്ഷിക്കുന്ന ദൃശ്യങ്ങൾ പുറത്ത്

കേരളത്തിലെ അമ്മമാരെ തമിഴ്നാട്ടിൽ കൊണ്ടുപോയി ഉപേക്ഷിക്കുന്ന ഞടുക്കം ഉളവാക്കുന്ന വിവരങ്ങൾ പുറത്ത് . തമിഴ്നാട്ടിലെ വിജനമായ സ്ഥലത്ത് ഇത്തരം വൃദ്ധരായവർ ടാർ പോളിത്തീൻ ഷീറ്റ് കെട്ടി തറയിൽ കിടക്കുന്ന രംഗങ്ങളാണ്‌ ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത് . ഇത്തരത്തിൽ വൃദ്ധ മാതാപിതാക്കളേ അവിടെ എത്തിച്ച് സ്ഥലം വിടുന്നത് സ്വന്തം മക്കളാണ്‌. മാസത്തിലോ ആഴ്ച്ചയിലോ ഒരിക്കൽ മക്കൾ ചിലപ്പോൾ എത്തും. ഇവരെ സംരക്ഷിക്കാനോ മരുന്നും മറ്റും നല്കാനോ മറ്റാരും ഇല്ല

കേരളത്തിൽ നിന്നും വൃദ്ധ മാതാപിതാക്കളേ ഇത്തരത്തിൽ തമിഴ്നാട്ടിൽ കൊണ്ടുപോയി വിടുന്ന ദൃശ്യങ്ങൾ അടങ്ങിയ വീഡിയോ ആണ്‌ ഇപ്പോൾ പുറത്ത് വന്നിട്ടുള്ളത്. ജീവൻ നല്കി ജീവിതം മുഴുവൻ മക്കൾക്കായി മാറ്റി വയ്ച്ച് അവർ വളർന്ന് വലുതായി ജോലിയും മറ്റും ആകുമ്പോൾ മക്കളുടെ ഭാര്യമാർക്കും കുഞ്ഞുങ്ങൾക്കും വൃദ്ധമാതാപിതാക്കൾ ഒരു അധികപറ്റാകും. പിന്നെ ഭർത്താക്കന്മാരായ പുരുഷന്മാർ ഭാര്യമാരുടെ സുഖത്തിനും , ആശ്വാസത്തിനും സ്വന്തം അമ്മമാരെ ഇല്ലാതാക്കുന്നു. സ്വന്തം അമ്മയെ ആൺ മക്കൾ അനാഥാലയത്തിലും വൃദ്ധമന്ദിരത്തിലും ആക്കുന്നു. കേരളത്തിനു പുറത്ത് അന്യ സംസ്ഥാനത്ത് ക്ഷേത്ര ഉൽസവ സ്ഥലത്തും മറ്റും മാതാപിതാക്കളേ ഉപേക്ഷിക്കുന്ന വാർത്തകളും മുമ്പ് പുറത്ത് വന്നിട്ടുണ്ട്. സിറ്റികളിലെ തിരക്കിൽ വാഹനങ്ങൾ നിറഞ്ഞ റോഡിൽ  മാതാപിതാക്കളേ ഉപേക്ഷിച്ച് കടന്നു കളയുന്ന മക്കളേയും കണ്ടിട്ടുണ്ട്. ഇവരിൽ പല മാതാപിതാക്കൾക്കും ഓർമ്മ  ഇല്ലാത്തതിനാൽ മക്കൾ ആരെന്നോ, വീടും സ്ഥലവും എവിടെ എന്നോ പോലും പലപ്പോഴും പറയാനാവാതെ വരുന്നു. എത്ര…എത്ര മാതാപിതാക്കളേ ആണ്‌ ഇത്തരത്തിൽ സ്വന്തം മക്കൾ കൊലക്ക് കൊടുക്കുന്നത്.

ഇപ്പോൾ പാലക്കാട് ജില്ലയിൽ നിന്നും തമിഴ്നാട്ടിൽ എത്തിച്ച് അവിടെ കീറി പറിഞ്ഞ പ്ളാസ്റ്റിക് ഷീറ്റ് മേൾക്കുര ഷെഡിൽ കിടക്കുന്ന അമ്മമാരെയാണ്‌ കണ്ടെത്തിയിരിക്കുന്നത്. വിശപ്പോടെ കഴിയുകയാണവർ . ഇവർക്ക് കൃത്യമായി അവരുടെ വിലാസം പോലും ഓർത്ത് പറയാൻ ആയിട്ടില്ല. ഇത്രയും വൃദ്ധർ ഒറ്റപ്പെട്ട ഈ സ്ഥലത്ത് എങ്ങിനെ കൂട്ടമായി വന്നു. അതും മലയാളിൽ വൃദ്ധ അമ്മമാർ തമിഴ്നാട്ടിൽ. ഇത്തരത്തിൽ വൃദ്ധ അമ്മമാരെ ഇല്ലാതാക്കാനും അകലങ്ങളിൽ കൊണ്ടുപോയി വിടാനും കേരളത്തിൽ പ്രവർത്തിക്കുന്ന ലോബിയുണ്ടോ?ഇത്തരത്തിൽ മലയാളി വൃദ്ധരെ കൊണ്ടുപോയി അവയവ ദാനം അടക്കം ഉള്ള ചതി  ഇതിനു പിന്നിൽ ഉണ്ടോ? ഒന്നും തള്ളി കളയാൻ ആകില്ല. ഈ വൃദ്ധരെ വൈദ്യ പരിശോധനക്ക് തന്നെ വിധേയമാക്കണം.

ഏതൊരു അമ്മമാർക്കും ഇതെല്ലാം കാണുമ്പോൾ ഞെട്ടൽ ഉണ്ടാകാം. നാളെ ഏതൊരു അമ്മക്കും ഈ ദുരവസ്ഥ ഉണ്ടായി കൂടാ എന്നില്ല. അല്ലെങ്കിൽ ഇവരെ കണ്ടെത്തി രക്ഷിക്കണം. ഇവരുടെ മക്കളേ കണ്ടെത്തണം. ഈ അമ്മമാർക്ക് കിടക്കാനോ മഴ വന്നാലും കാറ്റ് വന്നാലും സുരക്ഷിതമായി ജീവിക്കാനോ ഒരു കെട്ടിടം പോലും ഇല്ല. ശരിക്കും മരണത്തിനായി വിട്ടു കൊടുത്ത പോലെ. അതും ഈ കൊറോണ കാലത്ത്. ഏതായാലും തമിഴ്നാട്ടിൽ വിജന സ്ഥലത്ത് ആക്കിയ ഈ അമ്മമാരെ കാണുക. തിരിച്ചറിയുക. അവരുടെ മക്കളേ തിരിച്ചറിയുക. മിക്കവരും പാലക്കാട്കാരാണ്‌. ഇതു പോലെ ഇനി ഒരു അമ്മക്കും വാർദ്ധക്യത്തിൽ മരിക്കാൻ എറിഞ്ഞിട്ട് നല്കുന്ന നാടുകടത്തൽ ഉണ്ടാകാതിരിക്കട്ടേ