കെവിനെ കൊന്നത്: സത്യം കാണാതെ പോലീസ്, നേരറിയാൻ പോലീസ് സർജന്മാർ വരുന്നു

കോട്ടയംമർദ്ദനത്തിൽ നിന്നും രക്ഷപെട്ട് ഓടിയ കെവിൻ മേയ് 27നു രാവിലെ തെന്മല ചാലിയക്കരയിൽ പുഴയിൽ മുങ്ങിമരിച്ചുവെന്നാണ് പൊലീസ് അന്വേഷണത്തിലെ കണ്ടെത്തൽ. ഇത് സത്യമോ? വിശ്വസനീയമായ രീതിയിൽ കഥ അവതരിപ്പിക്കാൻ പോലീസിനാകുന്നില്ല. 16 മുറിവുകൾ അങ്ങിനെ വന്നു. ആയുധം കൊണ്ടല്ലാത്ത മുറിവുകൾ ഉണ്ട്. ഇതെങ്ങിനെ വന്നു. ഉത്തരം മുട്ടി പോലീസ് ഇരിക്കുമ്പോൾ നേരറിയാൻ പോലീസ് സർജന്മാരായ ഡോക്ടർമാർ സംഭവ സ്ഥലം സന്ദർശിക്കുന്നു.മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിലെയും ആരോഗ്യ വകുപ്പിലെയും ഉന്നത പൊലീസ് സർജന്മാരുടെ സംഘം പോസ്റ്റ്മോർട്ടം റിപ്പോർട്ട് വിശകലനം ചെയ്തെങ്കിലും മരണകാരണം സംബന്ധിച്ച അന്തിമ തീരുമാനത്തിൽ എത്താൻ കഴിഞ്ഞില്ല.പുഴയിൽ ചാടിയ കെവിൻ മരിച്ചതാണോ അതോ ഗുണ്ടാ സംഘത്തിന്റെ അടിയേറ്റ് അബോധാവസ്ഥയിലായ കെവിനെ മരിച്ചുവെന്നു കരുതി പുഴയിൽ തള്ളിയതാണോ എന്നും സംശയമുണ്ട്. ഈ സംശയങ്ങൾ തീർക്കുന്നതിനാണ് അന്വേഷണ സംഘം മെഡിക്കൽ ബോർഡിന്റെ നേതൃത്വത്തിൽ വിലയിരുത്തൽ നടത്തിയത്.

അമ്മയേ കേസിൽ നിന്നും ഊരി

എല്ലാവരും പ്രതീക്ഷിച്ചതുപോലെ സംഭവിച്ചു. അമ്മ രഹനയേ കേസിൽ നിന്നും ഊരുന്നു. രഹനയാണ്‌ പ്രതികളേ കൊല്ലാൻ പറഞ്ഞ് വിട്ടതെന്നും പ്രതികളുടെ മൊബൈലിലേക്ക് സംഭവ സമയത്തും ശേഷവും കാര്യങ്ങൾ അന്വേഷിച്ച് വിളിച്ചു എന്നും രേഖകൾ ഉണ്ട്. മകൾ നീനുവിന്റെ ശക്തമായ മൊഴിയും ഉണ്ട്. എന്നിട്ടും രഹനയെ കേസിൽ നിന്നും ഒഴിവാക്കുന്നു. തെളിവില്ലെന്ന കാരണത്താലാണ്‌. രഹന ഇപ്പോൾ ഒളിവിൽ ആണെങ്കിലും പോലീസ് അറിവോടെ സുരക്ഷിതയായി കഴിയുന്നു എന്നും പറയുന്നു.