മാനസിക വളര്‍ച്ചയില്ലാത്ത പാര്‍ട്ടിയില്‍ നിന്നും പുറത്തു കടന്നു, കോണ്‍ഗ്രസില്‍ നിന്നും രാജിവെച്ച ശേഷം ഖുശ്ബുവിന്റെ പ്രതികരണം

ചെന്നൈ:നടി ഖുശ്ബു കഴിഞ്ഞ തിങ്കളാഴ്ചയാണ് കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്നും രാജിവെച്ച് ബിജെപിയില്‍ ചേര്‍ന്നത്.ബിജെപി പ്രവേശനത്തിന് പിന്നാലെ കോണ്‍ഗ്രസിനെ നിശിതമായി വിമര്‍ശിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് നടി.മാനസിക വളര്‍ച്ചയില്ലാത്ത പാര്‍ട്ടിയില്‍ നിന്നും പുറത്തു കടന്നു എന്ന് ഖുശ്ബു പ്രതികരിച്ചു.ഡല്‍ഹിയില്‍ നിന്നും ചെന്നൈയില്‍ മടങ്ങി എത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കവെയായിരുന്നു ഖുശ്ബുവിന്റെ പ്രതികരണം.കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് പാര്‍ട്ടി വിടില്ലെന്ന് പറഞ്ഞതിന് പിന്നാലെയായിരുന്നു എഐസിസി വക്താവായിരുന്ന ഖുശ്ബു ബിജെപിയില്‍ ചേര്‍ന്നത്.

ഡല്‍ഹിയില്‍ നിന്നും മടങ്ങി എത്തിയ നടിക്ക് ബിജെപിയുടെ നേതൃത്വത്തില്‍ വലിയ സ്വീകരണമാണ് ചെന്നൈയില്‍ ഒരുക്കിയത്.’ഞാന്‍ ആറുവര്‍ഷം കോണ്‍ഗ്രസിലുണ്ടായിരുന്നു.പാര്‍ട്ടിക്കുവേണ്ടി വളരെ കഠിനാധ്വാനം ചെയ്തു.മാനസിക വളര്‍ച്ചയില്ലാത്ത പാര്‍ട്ടിയില്‍നിന്നു പുറത്തുകടന്നുവെന്ന്,കോണ്‍ഗ്രസ് വിട്ടതിനുശേഷം മനസ്സിലായി.’-ഖുഷ്ബു പറഞ്ഞു.ബിജെപി ആസ്ഥാനത്തെത്തി ജനറല്‍ സെക്രട്ടറി സി.ടി.രവിയില്‍ നിന്നാണു ഖുഷ്ബു അംഗത്വം സ്വീകരിച്ചത്.അതേസമയം ഖുശ്ബുവിന്റെ രാജി പാര്‍ട്ടിയെ യാതൊരുതരത്തിലും ബാധിക്കില്ലെന്ന് തമിഴ്‌നാട് കോണ്‍ഗ്രസ് കമ്മിറ്റി(ടിഎന്‍സിസി)പ്രസിഡന്റ് കെഎസ് അഴഗിരിയുടെ പ്രസ്താവനയ്ക്ക് മറുപടി നല്‍കുകായിരുന്നു താരം.ഖുശ്ബു പാര്‍ട്ടിയുടെ രീതി അനുസരിച്ചല്ല പ്രവര്‍ത്തിച്ചിരുന്നതെന്നും ബിജെപിയില്‍നിന്നുള്ള ആരും അവരെ പാര്‍ട്ടിയിലേക്കു ക്ഷണിച്ചിട്ടില്ല.ഖുഷ്ബു സ്വന്തം ഇഷ്ടപ്രകാരമാണു പോയതെന്നും ടിഎന്‍സിസി പ്രസിഡന്റ് പറഞ്ഞു.