ദിയ സനക്ക് പോയി ചെരക്കടോ കേരളാ പോലീസേ, ഇനി ചെങ്കൊടി ഏന്തില്ല-സി.പി.എം കാരൻ

നവജാത ശിശുവിനെ വില്‍ക്കാന്‍ നോക്കിയ ദിയ സനക്ക് എതിരെ ആരോപണം ഉന്നയിച്ച വിനോ സെബാസ്റ്റ്യന്‍ എന്ന യുവാവിനെതിരെ ഒടുവില്‍ കേസ് റജിസ്റ്റര്‍ ചെയ്തിരിക്കുകയാണ്.ദിയ സനയെ അപമാനിക്കുന്നു എന്ന് കാട്ടി അവര്‍ നല്‍കിയ പരാതിയിലാണ് പോലീസ് കേസെടുത്തിയിരിക്കുന്നത്.എന്നാല്‍ ജാമ്യമില്ലാ വകുപ്പ് ചുമത്തി ഒളിവില്‍ കഴിയുന്ന ഒരു പ്രതി എങ്ങനെ പരാതി നല്‍കാനാകുമെന്ന് വിനോ ചോദിക്കുന്നു.ഒരു വലിയകുറ്റം പുറത്ത് കൊണ്ടുവന്ന തനിക്കെതിരെ പോലീസ് കേസെടുത്തുവെങ്കില്‍ അത് അവരുടെ കെടുകാര്യസ്ഥതയാണെന്നും.തന്റെ കീഴിലുള്ള ആഭ്യന്തര വകുപ്പ് നിയന്ത്രിക്കാന്‍ മുഖ്യമന്ത്രിക്ക് ആവുന്നില്ലെങ്കില്‍ ആ കസേരയില്‍ കല്ലെടുത്ത് വെച്ച് അധികാരം ഒഴിയണം.

ഒരു കുഞ്ഞിനെ അമ്മയറിയാതെ വില്‍ക്കാന്‍ നോക്കിയ ദിയ സനയുടെ പരാതി എങ്ങനെയാണ് ഉള്‍ക്കൊള്ളാനാവുകയെന്നും വിനോ സെബാസ്റ്റ്യന്‍ ചോദിക്കുന്നു.തന്നെ അറസ്റ്റ് ചെയ്താല്‍ ഇനി മേലാല്‍ ചെങ്കൊടി പിടിക്കില്ലെന്നും സംഭവത്തില്‍ പാര്‍ട്ടി ഇടപെടണമെന്നും വിനോ ഫേസ്ബുക്ക് ലൈവിലെത്തി പറഞ്ഞു.കര്‍മ ന്യൂസ് വാര്‍ത്തയെ തുടര്‍ന്നാണ് വിനോ സെബാസ്റ്റ്യന്റെ പ്രതികരണം.

വിനോ സെബാസ്റ്റ്യന്റെ വാക്കുകള്‍ ഇങ്ങനെ,ദിയ സന തനിക്കെതിരെ പരാതി നല്‍കി.പരാതി തിരുവനന്തപുരം സൈബര്‍ പോലീസ് ഫോര്‍വേഡ് ചെയ്ത് മ്യൂസിയം പോലീസ് സ്റ്റേഷനില്‍ തനിക്കെതിരെ എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്തതായി കര്‍മ ന്യൂസിന്റെ വാര്‍ത്തയില്‍ കണ്ടു.വാര്‍ത്ത സത്യമാണെങ്കില്‍ സര്‍ക്കാരിനോടും കേരള പോലീസിനോടും ചിലത് ചോദിക്കാനുണ്ട്.

മോഷണം,വധശ്രമം എന്നിവ ചുമത്തി കേസ് എടുക്കപ്പെട്ട ദിയ സന എന്ന പരാതിക്കാരി പരാതിയുമായി പോലീസ് സ്റ്റേഷനില്‍ വന്നിട്ടുണ്ടെങ്കില്‍ എന്തുകൊണ്ട് അവരെ അറസ്റ്റ് ചെയ്തില്ല?,കേരള പോലീസ് എഫ്‌ഐആര്‍ പ്രകാരം ജാമ്യമില്ലാ വകുപ്പ് ചുമത്തപ്പെട്ട ഒരു പ്രതിയുടെ പരാതിയില്‍ എങ്ങനെ മറ്റൊരാള്‍ക്ക് എതിരെ എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്യാനാകും?.ഒളിവില്‍ കഴിയുന്ന പ്രതിയുടെ പരാതിയില്‍ എങ്ങനെ എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്യാന്‍ കഴിയും?പരാതി ഇമെയില്‍ ആയിട്ടാണ് അയച്ചതെങ്കില്‍ എന്തുകൊണ്ട് ഐപി അഡ്രസ് കണ്ടെത്തി പ്രതിയെ കണ്ടെത്താന്‍ പോലീസ് ശ്രമം നടത്തിയില്ല?.താന്‍ അവരുടെ പിന്നാലെ നടന്ന് നിരന്തരമായി ശല്യം ചെയ്യുന്നു എന്നാണ് പരാതി ആ ഞരമ്പ് നായര്‍ക്ക് എതിരെ ചുമത്തിയെ ഐടി ആക്ട് അടക്കമുള്ള വകുപ്പുകളാണ് തനിക്കെതിരെ ചുമത്തിയതെന്ന് കര്‍മ്മ ന്യൂസില്‍ പറയുന്നു.

നവജാത ശിശുവിനെ വില്‍ക്കാന്‍ നോക്കിയ ഇടനിലക്കാരിയായ നഴ്‌സിന്റെ ഏഴ് മിനിറ്റുള്ള കുറ്റസമ്മതം ഓഡിയോ ക്ലിപ്പ് തന്റെ കയ്യിലുണ്ട്.തിരുവനന്തപുരം ബേസ് ചെയ്തുള്ള ട്രാന്‍സ്‌ജെന്‍ഡര്‍ കമ്മ്യൂണിറ്റികളില്‍ ദിയ സന ഈ കുട്ടിയെ വില്‍പന നടത്താന്‍ അഞ്ച് ലക്ഷം രൂപവരെ ചോദിച്ച് നടന്നതിനും തെളിവ് തന്റെ കയ്യിലുണ്ട്.ഈ കുട്ടിയുടെ അമ്മ താന്‍ ഉന്നയിച്ച ആരോപണം ശരി എന്ന് വ്യക്തമാക്കുന്ന വീഡിയോയും തന്റെ പക്കലുണ്ട്.

കേരളത്തിലെ മുഖ്യധാര മാധ്യമങ്ങളുടെ ഒക്കെ കയ്യിലുണ്ട്.സംസ്ഥാന ഡിജിപിക്കും,മനുഷ്യാവകാശ കമ്മീഷനും,ബാലാവകാശ കമ്മീഷനും,വനിത കമ്മീഷനും,യുവജന കമ്മീഷനും ഇത് സംബന്ധിച്ച് പരാതി അയച്ചിട്ടുണ്ട്.താന്‍ ഉന്നയിച്ച ആരോപണങ്ങള്‍ക്ക് സാക്ഷിയും തെളിവും സഹിതം ഡജിപിക്ക് പരാതി നല്‍കിയിട്ടും നവജാത ശിശുവിനെ അമ്മയുടെ സമ്മതം അറിയാതെ അഞ്ച് ലക്ഷം രൂപയ്ക്ക് വില്‍ക്കാന്‍ നോക്കിയതില്‍ എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്യാതെ ഈ കൊടുംകുറ്റം പുറത്ത് കൊണ്ടുവന്ന തനിക്കെതിരെ എഫ്‌ഐആര്‍ ഇടാന്‍ പോലീസ് തയ്യാറായെങ്കില്‍ പ്രിയപ്പെട്ട പിണറായി അങ്ങ് ആഭ്യന്തരമന്ത്രിയുടെ കസേരയില്‍ കല്ലെടുത്ത് വെച്ച് ഭരണം ഒഴിയണം.പോലീസിനെ നിയന്ത്രിക്കാന്‍ കഴിയുന്നില്ലെങ്കില്‍ ഇന്നുവരെ ഞാന്‍ പിടിച്ച ചെങ്കൊടി ഇനി മേലില്‍ ഞാന്‍ ഏന്തില്ല.

ഈ കേസില്‍ തന്നെ അറസ്റ്റ് ചെയ്താല്‍ താന്‍ ജാമ്യം എടുക്കില്ല.കോടതിക്ക് മുന്നില്‍ ജാമ്യാപേക്ഷയുമായി എത്തില്ല.താന്‍ അറസ്റ്റിലായാല്‍ ഇനി എന്ത് ചെയ്യണമെന്ന് തന്റെ ഭാര്യയും മക്കളും തീരുമാനിക്കും.പ്രിയപ്പെട്ട പിണറായി സഖാവെ ഈ സംസ്ഥാനത്ത് നിയമം നടപ്പിലാക്കാന്‍ താങ്കള്‍ക്ക് സാധിക്കുന്നില്ലേ?ഒരു പിഞ്ചു കുഞ്ഞിനെ അഞ്ച് ലക്ഷം രൂപയ്ക്ക് വില്‍പ്പനയ്ക്ക് ശ്രമിച്ച പ്രതികളെ അറസ്റ്റ് ചെയ്യാതെ ഒളിവില്‍ കഴിയുന്ന പ്രതിയുടെ പരാതിയില്‍ അങ്ങയുടെ പോലീസ് എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്യാന്‍ തയ്യാറായെങ്കില്‍ സഖാവേ അങ്ങ് ഈ പോലീസ് വകുപ്പിന്റെ മന്ത്രി ആണെന്ന് പറയുന്നത് ചെങ്കൊടി പിടിക്കുന്ന താനടക്കമുള്ള ഓരോ വ്യക്തിക്കും നാണക്കേടാണ്.

ദിയസനയെ താന്‍ സൈബര്‍ ആക്രമണം നടത്തി എന്ന് പറയുന്ന കേസില്‍ എഫ്‌ഐആര്‍ ഇട്ടതില്‍ ജാമ്യാപേക്ഷയുമായി ഒരു കോടതിയിലും താന്‍ പോകില്ല.കാരണം താന്‍ പുറത്തെത്തിച്ചത് വലിയൊരു നിയമ ലംഘനമാണ്,ബാലാവകാശ ലംഘനമാണ്.സ്ത്രീകളുടെ അവകാശ സംരക്ഷണമാണ്.അതിന് തെളിവും സാക്ഷികളുമുണ്ട്.അതില്‍ ഒരു പ്രതി കളമശേരി മെഡിക്കല്‍ കോളേജിലെ നഴ്‌സായ ആതിര എന്ന യുവതി കുറ്റ സമ്മത മൊഴിയും തന്റെ പക്കലുണ്ട്.ഈ കേസില്‍ കേരള പോലീസ് തന്നെ അറസ്റ്റ് ചെയ്യാനാണ് ഭാവമെങ്കില്‍ ഇനി മേലില്‍ താന്‍ ചെങ്കൊടി പിടിക്കില്ല.

ഇത് തന്റെ ദൃഡ പ്രതിഞ്ജയാണ്.ഈ സംഭവം ശ്രദ്ധിക്കേണ്ടത് സിപിഐഎം എന്ന് പറയുന്ന തന്റെ പാര്‍ട്ടിക്കുണ്ട്.പാര്‍ട്ടി വിഷയത്തില്‍ ഇടപെടണം.തനിക്കെതിരെ എഫ്‌ഐആര്‍ ഇട്ട ആരാണെങ്കിലും ആ പോലീസുകാരെ സസ്‌പെന്‍ഡ് ചെയ്യാന്‍ തയ്യാറാവണം.അവരെ സര്‍വീസില്‍ നിന്നും പുറത്താക്കണം.നിയമ വിരുദ്ധമായിട്ടാണ് അവര്‍ എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്തത്.ജാമ്യമില്ലാ വകുപ്പ് പ്രകാരം പോലീസ് കേസ് റജിസ്റ്റര്‍ ചെയ്ത് ഒളിവില്‍ കഴിയുന്ന ഒരാളുടെ പരാതി പ്രകാരം തനിക്കെതിരെ എഫ്‌ഐആര്‍ ഇട്ടിരിക്കുന്നു.എന്താണ് പോലീസ് ആ പ്രതിയെ പിടി്ക്കാത്തത്.പോയി ദിയ സനയ്ക്ക് ചെരക്കെടോ കേരള പോലീസെ.

നവജാത ശിശുവിനെ വില്‍പനയ്ക്ക് ശ്രമിച്ച കേസില്‍ എഫ്‌ഐആര്‍ ഇട്ട് ആ പ്രതിയെ അറസ്റ്റ് ചെയ്യണം.എനിക്കെതിരെ എഫ്‌ഐആര്‍ ഇട്ടു എന്ന വാര്‍ത്ത സത്യമാണെങ്കില്‍ സംസ്ഥാന ആഭ്യന്തരമന്ത്രി ഇടപെട്ട് ആ എഫ്‌ഐആര്‍ ഒഴിവാക്കണം.ഒളിവില്‍ കഴിയുന്ന പ്രതിയുടെ പരാതിയില്‍ എഫ്‌ഐആര്‍ ഇട്ട ഉദ്യോഗസ്ഥനെ സര്‍വീസില്‍ നിന്നും മാറ്റി നിര്‍ത്തണം.ഇനി തന്നെ അറസ്റ്റ് ചെയ്യാനാണ് പോലീസ് തീരുമാനമെങ്കില്‍ പെരുവണ്ണാമുഴിയിലെ തന്റെ വീട്ടിലേക്ക് വരാം,തന്നെ അറസ്റ്റ് ചെയ്‌തോണ്ട് പോകാം.ഒരു ജാമ്യാപേക്ഷയും നല്‍കില്ല.

https://www.facebook.com/100041721063952/videos/415619789838720/