അഞ്ച് മിനിട്ടിന് വാങ്ങുന്നത് പതിനാലായിരം രൂപ; ജീവിക്കാനായി മോഹന്‍ലാലിന്റെ നായിക ചെയ്യുന്നതിങ്ങനെ Kiran rathod

മോഹൻലാൽ ചിത്രം താണ്ഡവത്തിൽ കൂടി മലയാളികൾക്ക് സുപരിചിതയായി മാറിയ താരമാണ് കിരൺ റാത്തോർ. തെന്നിന്ത്യൻ സിനിമകളിൽ എല്ലാം സജീവമായ താരം മലയാളത്തിൽ കൂടാതെ തമിഴ്,തെലുങ്, ഹിന്ദി ചിത്രങ്ങളിലും സജീവമായിരുന്നു. ഈ ഭാഷ ചിത്രങ്ങളിൽ എല്ലാം തന്നെ മികച്ച പ്രകടനം ആയിരുന്നു താരം കാഴ്ച വെച്ചത്. നിരവധി ആരാധകരെയും താരം സ്വന്തമാക്കിയിരുന്നു. എന്നാൽ ഇടയ്ക്ക് സിനിമയിൽ നിന്നും അപ്രത്യക്ഷമായ താരം എന്ത് ജോലി ചെയ്താണ് ജീവിക്കുന്നത് എന്ന സംശയം ആയിരുന്നു ആരാധകർക്കും.

ഇപ്പോഴിതാ സിനിമ ഇല്ലാതെ തന്നെ വരുമാനത്തിനായി ഒരു പുതിയ ബിസിനസ് തുടങ്ങിയിരിക്കുകയാണ്. തന്നോട് ആരാധകർക്ക് സംസാരിക്കാൻ വേണ്ടി ഒരു വെബ്സൈറ്റ് ആണ് താരം ഇപ്പോൾ തുടങ്ങിയിരിക്കുന്നത്. വലിയ പ്രതിഫലം ആണ് ആരാധകരുമായി സംസാരിക്കുന്നതിനു താരം ഈടാക്കുന്നതും.ആരാധകരുമായി വീഡിയോ കാൾ ചെയ്യാനും സംസാരിക്കാനും ഒക്കെ ഉള്ള സൗകര്യവും താരം ഒരുക്കിയിട്ടാണ് ഇങ്ങനെ ഒരു ബിസിനസ് ആരംഭിച്ചിരിക്കുന്നത്. താനുമായി ഫോൺ വിളിച്ച് മാത്രം ആരാധകർക്ക് സംസാരിച്ചാൽ മതിയെങ്കിൽ അഞ്ച് മിനിട്ടിനു പതിനാലായിരം രൂപ ആണ് താരം വിളിക്കുന്നവരിൽ നിന്നും ഈടാക്കുന്നത്.

അത് അല്ല വീഡിയോ കാൾ ആണ് ചെയ്യേണ്ടത് എങ്കിൽ ഒരു മിനിട്ടിനു ആയിരം രൂപ എന്ന കണക്കിൽ ഇരുപത്തി അഞ്ച് മിനിട്ടിന് ഇരുപത്തി അയ്യായിരം രൂപ ആണ് താരം ഈടാക്കുന്നത്. നടിയുടെ ചിത്രങ്ങൾ മാത്രം കണ്ടാൽ മതി എങ്കിൽ അതിനു വേണ്ടി നൽകേണ്ടത് നാലായിരം രൂപയും ആണ്. ഇങ്ങനെ ആണ് വെബ്സൈറ്റ് സന്ദർശിക്കാനുള്ള വിവരങ്ങൾ. എന്തായാലും നല്ലൊരു വരുമാന മാർഗം കണ്ടെത്തിയിരിക്കുകയാണ് താരം ഇപ്പോൾ