പിടി ഉഷയും, ഇളയരാജയും രാജ്യസഭയിലേക്ക്; പ്രഖ്യാപനവുമായി പ്രധാനമന്ത്രി

ന്യൂഡല്‍ഹി: മുന്‍ അത്‌ലറ്റ് പിടി ഉഷ, സംഗീത സംവിധായകന്‍ ഇളയരാജ, തിരക്കഥാകൃത്ത് വി വിജയേന്ദ്ര പ്രസാദ്, സാമൂഹ്യപ്രവര്‍ത്തകന്‍ വീരേന്ദ്ര ഹെഗ്‌ഡെ എന്നിവരെ രാജ്യസഭയിലേക്ക് നാമനിര്‍ദ്ദേശം ചെയ്തു. പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

“പി ടി ഉഷ ഓരോ ഇന്ത്യക്കാരനും പ്രചോദനമാണ്. സ്‌പോർട്‌സിലെ അവരുടെ നേട്ടങ്ങൾ പരക്കെ അറിയപ്പെടുന്നു. കഴിഞ്ഞ കുറേ വർഷങ്ങളായി വളർന്നുവരുന്ന അത്‌ലറ്റുകളെ ഉപദേശിക്കുന്ന അവരുടെ പ്രവർത്തനവും ഒരുപോലെ പ്രശംസനീയമാണ്. രാജ്യസഭയിലേക്ക് നോമിനേറ്റ് ചെയ്യപ്പെട്ടതിന് അഭിനന്ദനങ്ങൾ”-പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.