എംഎ യൂസഫലി ഈ തറവേല അവസാനിപ്പിക്കണം, ഇത് കൊടും ക്രൂരതയാണ്, കെ എം ഷാജഹാന്‍ പറയുന്നു

ലുലു ഗ്രൂപ്പ് ചെയര്‍മാനായ എംഎ യൂസഫലിക്ക് എതിരം വീണ്ടും രംഗത്ത് എത്തിയിരിക്കുകയാണ് രാഷ്ട്രീയ നിരീക്ഷകനായ കെ എം ഷാജഹാന്‍. മാധ്യമങ്ങളെ ഉപയോഗിച്ച് യൂസഫലി നടത്തുന്ന തറവേലകള്‍ അസ്സഹനീയമാണെന്നാണ് അദ്ദേഹം തന്റെ ഫേസ്ബുക്കില്‍ കുറിച്ചിരിക്കുന്നത്.

ജോലി സ്ഥലത്ത് മരണപ്പെട്ട അച്ഛന്റെ മൃതദേഹം നാട്ടിലേക്ക് വിട്ടുകിട്ടാനായി നിയമക്കുരുക്ക് നേരിട്ടതോടെ എം.എ യൂസഫലിയോട് സഹായഭ്യര്‍ത്ഥനയുമായി മകന്‍ രംഗത്തെത്തിയത് വലിയ വാര്‍ത്തയായിരുന്നു. ലോകകേരള സഭയുടെ ഓപ്പണ്‍ ഫോറത്തില്‍ കുട്ടികളോട് ചോദ്യം ചോദിക്കാനായി നിര്‍ദേശിച്ചപ്പോഴായിരുന്നു ലുലു ഗ്രൂപ്പ് മേധാവിക്ക് അടുത്തേക്കാണ് എബിന്റെ അപേക്ഷയെത്തിയത്. ഇതിനെതിരെയാണ് കെ എം ഷാജഹാന്‍ രംഗത്ത് എത്തിയിരിക്കുന്നത്.

ഒരാളുടെ മൃതദേഹം ഗള്‍ഫില്‍ നിന്ന് തിരിച്ചു കൊണ്ട് വരുന്നത് പബ്ലിസിറ്റി സ്റ്റണ്ട് ആക്കുന്നത് മിതമായ ഭാഷയില്‍ പറഞ്ഞാല്‍ കൊടും ക്രൂരതയാണ്. പി ആര്‍ പണി ചെയ്യാന്‍ പണം മാത്രം പോരാ, തലയില്‍ ആള്‍താമസം കൂടി വേണമെന്ന് കെ എം ഷാജഹാന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

കെ എം ഷാജഹാന്റെ കുറിപ്പ്, സഹസ്ര ശതകോടീശ്വരനായ യൂസഫലി, മാധ്യമങ്ങളെ ഉപയോഗിച്ച് നടത്തുന്ന ഇത്തരം തറവേലകള്‍ അസ്സഹനീയമാണ്. ഇത്തരം തറവേലകള്‍ ഇനിയെങ്കിലും അവസാനിപ്പിക്കണം. ഒരാളുടെ മൃതദേഹം ഗള്‍ഫില്‍ നിന്ന് തിരിച്ചു കൊണ്ട് വരുന്നത് പബ്ലിസിറ്റി സ്റ്റണ്ട് ആക്കുന്നത് മിതമായ ഭാഷയില്‍ പറഞ്ഞാല്‍ കൊടും ക്രൂരതയാണ്. പി ആര്‍ പണി ചെയ്യാന്‍ പണം മാത്രം പോരാ, തലയില്‍ ആള്‍താമസം കൂടി വേണം.

നേരത്തെയും യൂസഫലിക്ക് എതിരെ വിമര്‍ശനം ഉന്നയിച്ച് കെഎം ഷാജഹാന്‍ രംഗത്ത് എത്തിയിരുന്നു. ഇയാള്‍ കേരളത്തില്‍ നിന്ന് ഊറ്റി എടുത്തത് എത്രായിരം കോടി? കേരളത്തില്‍ ഇയാള്‍ നടത്തിയത് എത്ര കോടി രൂപയുടെ നിക്ഷേപം? ഇയാള്‍ കേരളത്തില്‍ എത്ര പേര്‍ക്ക് തൊഴില്‍ നല്‍കി? ഇനിയെങ്കിലും മലയാളി നെഞ്ച് വിരിച്ചു നിന്ന് ഇക്കാര്യം ഇയാളോട് ചോദിക്കണം. രാഷ്ട്രീയ ദല്ലാളന്മാരുടെ സഹായത്തോടെ ഇയാള്‍ കേരളത്തെയാകെ വിലക്കെടുക്കുകയാണ്. അത് നമ്മള്‍ ഇനിയെങ്കിലും തിരിച്ചറിയണം. പഴയ ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ പുതിയ രൂപമാണ് ഇയാള്‍.- എന്നായിരുന്നു ഷാജഹാന്‍ നേരത്തെ യൂസഫലിയെ കുറിച്ച് ഫേസ്ബുക്കില്‍ പങ്കുവെച്ചത്.