മുഖ്യന്റെ മകൾക്ക് വേണ്ടി തൊരപ്പൻ പണി ചെയ്യുന്ന രണ്ട് മാധ്യമപ്രവർത്തകർ; ആരുൺ കുമാറിനെ ട്രോളി കെഎം ഷാജഹാൻ

സിപിഎമ്മിനുവേണ്ടി കൂലി എഴുത്തുകാരായി പ്രവർത്തിക്കുന്ന മാധ്യമ പ്രവർത്തകരെ ട്രോളി കെഎം ഷാജഹാൻ. സിപിഎമ്മിനെതിരെ പലതരം വിമർശനം വന്നിട്ടും അതിലൊന്നും യാതൊരു പ്രതികരണവും നടത്താൻ കേരളത്തിലെ മുൻനിര മാധ്യമപ്രവർത്തകർ തയ്യാറായിട്ടില്ല. സ്വപ്ന സുരേഷിന്റെ പ്രസ്താവനക്കു പിന്നാലെ വീണ വിജയനെ ന്യായീകരിച്ച് മേയർ ആര്യ രാജേന്ദ്രനടക്കമുള്ള രാഷ്ട്രീയ പ്രവർത്തകർ രംഗത്തെത്തിയിരുന്നു.

ഇപ്പോളിതാ വീണ വിജയനെ ന്യായീകരിക്കുന്ന നിക്ഷ്പക്ഷ മാധ്യമപ്രവർത്തകർ എന്ന പേരിൽ സിപിഎംന് വേണ്ടി തൊരപ്പൻ പണി നടത്തുന്ന മാധ്യമ പ്രവർത്തകർക്കെതിരെ രം​ഗത്തെത്തിയിരിക്കുകയാണ് കെഎം ഷാജഹാൻ. 24 ന്യൂസിലെ മുൻ വാർത്ത ആവതാരകനായ അരുൺ കുമാറടക്കമുള്ള മാധ്യമ പ്രവർത്തകരെ ട്രോളിക്കൊണ്ടാണ് കെഎം ഷാജഹാന്റെ കുറിപ്പ

ഫെയ്സ്ബുക്ക് കുറിപ്പിങ്ങനെ

മകളെ ന്യായീകരിക്കാൻ ഇത് വരെ ഭർത്താവും സ്വരാജും മാത്രമേ രംഗത്ത് വന്നിട്ടുള്ളൂ. എന്നാൽ, നിക്ഷ്പക്ഷ മാധ്യമപ്രവർത്തകർ എന്ന പേരിൽ സിപിഎംന് വേണ്ടി തൊരപ്പൻ പണി നടത്തുന്ന ഈ രണ്ട് പേർ, ഇരുട്ട് വെളുക്കെ പണിയെടുക്കുന്നുണ്ട്. ഈ രണ്ട് പേരെ, കുറഞ്ഞത് സിപിഎം സംസ്ഥാന കമ്മിറ്റിയിൽ എങ്കിലും എടുക്കാൻ ഇനി ഒരു നിമിഷം പോലും താമസിക്കരുത്.