കൊച്ചി വാട്ടർ മെട്രൊ ആശങ്ക വേണ്ട, എല്ലാത്തരം സുരക്ഷാ സജ്ജീകരണങ്ങളുമുണ്ടെന്ന് ലോക്നാഥ് ബെഹറ

മലപ്പുറം: 22 പേരുടെ മരണത്തിനിടയാക്കിയ താനൂർ ബോട്ടപകടത്തിൽ പ്രതികരണവുമായി കെഎംആർഎൽ എം ഡി ലോക് നാഥ് ബഹ്റ. താനൂർ ബോട്ടപകടത്തിന്റെ പശ്ചാത്തലത്തിൽ വാട്ടർ മെട്രൊ യാത്രയിൽ ആശങ്ക വേണ്ടെന്ന് അദ്ദേോഹം വ്യക്തമാക്കി. വാട്ടർ മെട്രൊ യാത്രയിൽ ആശങ്ക വേണ്ടെന്ന് അദ്ദേോഹം പറഞ്ഞു. വാട്ടർ മെട്രോയിലെ യാത്ര സുരക്ഷിതമാണ്. നിശ്ചിത ആളുകൾക്ക് മാത്രമേ യാത്ര ചെയ്യാൻ കഴിയുകയുള്ളൂ. ഇപ്പോഴത്തെ സാഹചര്യത്തിൽ നൂറ് പേർക്ക് യാത്ര ചെയ്യാൻ സാധിക്കും.

യാത്രക്കാരുടെ സുരക്ഷക്കായി ജാക്കറ്റുകളുമുണ്ട്. കൂടാതെ കുട്ടികൾക്കായി പ്രത്യേക ജാക്കറ്റും റെസ്ക്യൂ ബോട്ട് വേറെ വാങ്ങിയിട്ടുണ്ട്. എല്ലാത്തരം സുരക്ഷാ സജ്ജീകരണങ്ങളുമുണ്ട്. സുരക്ഷയുടെ കാര്യത്തിൽ അതീവശ്രദ്ധ ചെലുത്തുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്നലെ വൈകിട്ടാണ് താനൂരിൽ ബോട്ട് അപകടത്തിൽ പെട്ടത്. 35- ഓളം പേർ ബോട്ടിനുള്ളിൽ ഉണ്ടായിരുന്നു എന്നാണ് അറിയാനാകുന്നത്.

താനൂർ ബോട്ടപകടത്തിൽ ജീവൻ നഷ്ടമായ 22 പേരുടെയും കുടുംബങ്ങൾക്ക് 10 ലക്ഷം രൂപവീതം സര്‍ക്കാര്‍ ധനസഹായം നല്‍കും. ബോട്ട് ദുരന്തത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉന്നതതല യോഗത്തിനു പിന്നാലെയാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്. സാങ്കേതിക വിദഗ്ധരടക്കം ഉള്‍പ്പെട്ട ജുഡീഷ്യല്‍ കമ്മീഷനാകും അന്വേഷണം നടത്തുക.