അഭിഭാഷകയുടെ മരണം, അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടു

തിരുവനന്തപുരം: അസി.പബ്ളിക് പ്രോസിക്യൂട്ടർ അനീഷ്യയുടെ ആത്മഹത്യയില്‍ അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടു. കൊല്ലം സിറ്റി ക്രെെം ബ്രാഞ്ചിനാണ് അന്വേഷണ ചുമതല. ഇതുസംബന്ധിച്ച ഉത്തരവ് ജില്ലാ കമ്മീഷണര്‍ ബുധനാഴ്ച പുറത്തുവിട്ടു.

ഭർത്താവ് ജഡ്ജിയായിട്ടും അസി.പബ്ളിക് പ്രോസിക്യൂട്ടറായ ഭാര്യയേ രക്ഷിക്കാൻ ആയില്ല. വീട്ടിൽ നിന്നും ആവശ്യത്തിനു സമ്മർദ്ദം ഉണ്ടേന്നും മരണത്തിനു മുമ്പുള്ള ശബ്ദരേഖയിൽ, ജുഡീഷ്യൽ ഉദ്യോഗസ്ഥരുടെ കുടുംബത്തിലെ ദുരന്തത്തിനു കാരണം കോടതി മുറിയിലെ പീഢനവും സമ്മർദ്ദവുമാണെന്ന് വ്യക്തമാക്കുന്ന ഓഡിയോ പുറത്തുവന്നിരുന്നു.

അനീഷ്യയുടെ ആത്മഹത്യയില്‍ സഹപ്രവര്‍ത്തകനും മേലുദ്യോഗസ്ഥനും പങ്കുണ്ടെന്ന ആരോപണം നേരത്തെ ഉയര്‍ന്നിരുന്നു. മരിക്കുന്നതിന് മുമ്പുള്ള ഇവരുടെ ശബ്ദരേഖയിലും ആത്മഹത്യാക്കുറിപ്പിലും ഇരുവർക്കുമെതിരെ ആരോപണങ്ങളുണ്ടായിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് കേസ് കെെമാറാനുള്ള തീരുമാനം.

മാവേലിക്കര സെഷൻസ് കോടതി ജഡ്ജി അജിത്ത് കുമാറാണ് ഭർത്താവ്. കോടതിയിലെയും ജോലി സ്ഥലത്തേയും സമ്മർദ്ദം ആണ്‌ മരണ കാരണം. വീട്ടിലും സമ്മർദ്ദം ഉണ്ട് എന്നും മരണത്തിനു മുമ്പുള്ള സന്ദേശത്തിൽ പറയുന്നു.ഭർത്താവും മകളും പുറത്ത് പോയി തിരികെ വരുമ്പോൾ ഞായറാഴ്ച രാവിലെയാണ് അനീഷ്യ ജനൽ കമ്പിയിൽ തൂങ്ങി നില്ക്കുകയായിരുന്നു.