സ്കൂളിന് മുകളിൽനിന്നു വീണു, നാല് വയസുകാരി ഗുരുതരാവസ്ഥയിൽ

ബെംഗളുരുവിൽ സ്വകാര്യ സ്കൂൾ കെട്ടിടത്തിനു മുകളിൽ നിന്നു വീണു പരുക്കേറ്റ മലയാളി ബാലിക അതീവ ഗുരുതരാവസ്ഥയിൽ. കോട്ടയം മണിമല സ്വദേശി ജിന്റോ ടോമി ജോസഫിന്റെ മകളും ബെംഗളുരു ചെല്ലക്കരയിലെ ഡൽഹി പ്രീ സ്കൂൾ വിദ്യാർഥിയുമായ ജിയാന്ന ആൻ ജിജോയെന്ന നാലു വയസുകാരിയാണ് അതീവ ഗുരുതരാവസ്ഥയിൽ ഹെബ്ബാളിലെ സ്വകാര്യ ആശുപത്രിയിൽ കഴിയുന്നത്. കുട്ടി വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവൻ നിലനിർ‌ത്തുന്നത്. കുട്ടിയെ സ്കൂളിന്റെ മുറ്റത്ത് വീണ നിലയിൽ ആയമാർ കണ്ടെത്തുകയായിരുന്നു. കുട്ടിക്ക് എന്ത് പറ്റിയെന്ന ചോദ്യത്തിന് സ്കൂൾ അധികൃതർ‌ മാതാപിതാക്കൾക്ക് മറുപടി നൽകിയിട്ടില്ല