കൊല്ലത്ത് എക്‌സൈസ് ഉദ്യോഗസ്ഥന്‍ എംഡിഎംഎയും കഞ്ചാവുമായി പിടിയില്‍

കൊല്ലം. മയക്കുമരുന്നുകളുമായി എക്‌സൈസ് ഉദ്യോഗസ്ഥന്‍ പിടിയില്‍. കൊല്ലം അഞ്ചലിലാണ് എക്‌സൈസ് ഉദ്യോഗസ്ഥന്‍ അടക്കം മൂന്ന് പേര്‍ എംഡിഎംഎയും കഞ്ചാവുമായി പിടിയിലായത്. തിരുവനന്തപുരം കിളിമാനൂര്‍ എക്‌സൈസ് റേഞ്ചിലെ ഉദ്യോഗസ്ഥനായ കോട്ടുക്കല്‍ സ്വദേശി അഖിലാണ് പിടിയിലായത്. അഖിലിനൊപ്പെ തഴമേല്‍ സ്വദേശി ഫൈസല്‍ ഏരൂര്‍ സ്വദേശി അല്‍സാബിത്ത് എന്നിവരെയും പോലീസ് പിടികൂടി.

അഖിലിന്റെ സുഹൃത്തിക്കളാണ് ഫൈസലും അല്‍സാബിത്തും ഇവരില്‍ നിന്നും 20 ഗ്രാം എംഡിഎംഎയും 58 ഗ്രാം കഞ്ചാവും പിടിച്ചെടുത്തു. ആറുമാസമായി അഞ്ചലില്‍ മുറി വാടകയ്‌ക്കെടുത്ത് മയക്ക് മരുന്ന് കച്ചവടം നടത്തുകയായിരുന്നു സംഘം.