യു.ടുബിൽ ഹിറ്റാകാൻ 200 ആനകളേ വിറ്റു എന്ന് വീമ്പിളക്കിയ ആനക്കള്ളൻ അറസ്റ്റിൽ,

അന്യസംസ്ഥാനങ്ങളിൽ നിന്നും ആനകളെ വ്യാജ രേഖകൾ ചമച്ച് കടത്തിക്കൊണ്ടുവന്ന് കേരളത്തിൽ വില്പന നടത്തിവന്ന കേസ്സിൽ കൊല്ലം പറവൂർ പുത്തൻകളം ഷാജി (58)യെ അറസ്റ്റ് ചെയ്തു. വനം വന്യജീവി വകുപ്പ് കേന്ദ്ര അന്വേഷണ ഏജൻസിയായ വൈൽഡ് ലൈഫ് ക്രൈം കൺട്രോൾ ബ്യൂറോ മുംബെയിൽ നിന്നുമാണ് ഷാജിയെ അറസ്റ്റ് ചെയ്തത്. ആനക്കടത്തുമായി ബന്ധപ്പെട്ട് ഇയാൾക്കെതിരെ കേസുകൾ എടുത്തിരുന്നു. തുടർന്ന് ഇയാൾ ഒളിവിൽ പോവുകയും ചെയ്തു. ഇപ്പോൾ മുംബൈയിൽ വയ്ച്ചാണ്‌ ദേശീയ ഫോറസ്റ്റ് അധികൃതരുടെ സഹായത്തോടെ അറസ്റ്റ് നടക്കുന്നത്. കേരളത്തിൽ എത്തിച്ച ഷാജിയേ സംസ്ഥാന വനം വന്യജീവി വകുപ്പിന് കൈമാറി. ഇന്നലെ രാത്രി വൈകി 11 മണിയോടെ പുനലൂർ ഫോറസ്റ്റ് ട്രൈബ്യൂണൽ കോടതിയിൽ ഹാജരാക്കിയ പ്രതിയെ കൊട്ടാരക്കര സബ്ബ്ജയിലിൽ റിമാൻഡ് ചെയ്തു. 6 – ഓളം കേസ്സുകളാണ് സംസ്ഥാന വനം വന്യജീവി വകുപ്പ് ഇയാൾക്കെതിരെ രജിസ്റ്റർ ചെയ്തിരുന്നത്.

ഷാജി മുമ്പ് യു.ടുബ് ചാനലിലൂടെ 200 ആനകളേ കേരളത്തിൽ താൻ എത്തിച്ച് വില്പന നടത്തിയതായി വീരവാദം മുഴക്കിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷനത്തിൽ വനം വകുപ്പിനു കിട്ടിയത് ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ ആയിരുന്നു. ബംഗാളിൽ നിന്നും ചത്തിസ്ഗഡ്, ബീഹാർ എന്നിവിടങ്ങളിൽ നിന്നും കാടുകളിൽ നിന്നും പിടിച്ച് മെരുക്കി എടുക്കുന്ന ലൈസൻസ് ഇല്ലാത്ത ആനകളായിരുന്നു ഷാജിയുടെ ഇരകൾ. ഇതിനേ മറ്റ് സംസ്ഥാനത്ത് നിന്നും 5ഉം 10ഉം ലക്ഷത്തിനു വാങ്ങി കേരളത്തിൽ 1 കോടിക്കും അതിനു മുകളിലും വിലക്ക് വില്ക്കുകയായിരുന്നു. വ്യാജരേഖകളുണ്ടാക്കിയും രേഖകളില്ലാതെയും 100 ലധികം ആനകളേ ഷാജി വില്പന നറ്റത്തിയതായി ഇതുവരെ തിരിച്ചറിഞ്ഞിട്ടുണ്ട്