വയനാട് യാത്രക്കാർക്ക് മുന്നറിയിപ്പ് കൊട്ടിയൂർ- വയനാട് ചുരം റോഡ് തകർന്നു, ഇതുവഴി വരരുത്

കൊട്ടിയൂർ: അത്യുത്തര കേരളത്തേ വയനാടുമായി ബന്ധിപ്പിക്കുന്ന ചുരം പാത പൂർണ്ണമായി ഇടിഞ്ഞു പോയി. ഇരിട്ടി- കൊട്ടിയൂർ- വയനാട് പാത 12ഓളം ഭാഗത്ത് കൊക്കയിലേക്ക് ഇടിച്ചു പോയി. പല ഭാഗത്തും റോഡ് ഭിത്തിയും ഇടിഞ്ഞു. ചിലയിടത്ത് മലയിടിഞ്ഞ് റോഡിൽ പതിച്ചു. സമീപ ദിവസങ്ങൾ ഒന്നും റോഡ് ശരിയാകില്ല. അത്ര ഭീകരമായ തകർച്ചയാണ്‌ ഉണ്ടായത്. നൂറുകണക്കിന്‌ കിലോമീറ്റർ അകലെ നിന്നും വാഹനങ്ങൾ കൊട്ടിയൂർ അമ്പായത്തോടിൽ വന്ന് മടങ്ങുന്നു. റോഡ് തകർന്നത് അറിയാതെ വയനാട്ടിലേക്ക് പോകാൻ വരുന്നവരാണിവർ.

ചെങ്കുത്തായ 7 കിലോമീറ്റർ വരുന്ന ചുരം പാത ഇനി പുനർ നിർമ്മിക്കാൻ കോടികൾ വേണ്ടിവരും. അതുവരെ തലശേരി- നിടുമ്പോയിൽ റോഡ് ആശ്രയിക്കേണ്ടിവരും. ഇത് 4-50 കിലോമീറ്റർ അധിക ദൂരം സഞ്ചരിക്കേണ്ടിവരും. വയനാട്ടിയേക്ക് കയറാനുള്ള ഏറ്റവും കുറഞ്ഞ ദൂരമുള്ള വഴി കൊട്ടിയൂര്‍ പാല്‍ച്ചുരം വഴിയാണ്. പാല്‍ച്ചുരം മുതല്‍ ബോയ്സ്ഡൗണ്‍ വരെ വഴിയില്‍ കണ്ട കാഴ്ചകള്‍ അത്ഭുതപ്പെടുത്തുന്നതും വേദനിപ്പിക്കുന്നതും ഭയപ്പെടുത്തുന്നതുമാണ്‌. നടന്ന് യാത്ര ചെയ്യുന്നത് പോലും അപകടകരാമാണ്‌. വൻ കൊക്കയിലേക്ക് പതിക്കാൻ കാത്തിരിക്കുകയാണ്‌ വിണ്ടു കീറി പല ഭാഗവും.ഇതുവഴി ബൈക്കിനു പോലും വയനാട് യാത്ര നടത്തരുത്. വൻ മുന്നറിയിപ്പാണ്‌ സ്ഥ്ലത്തു നിന്നും വരുന്നത്.

വയനാട്ടിലേക്ക് മറ്റൊരു എളുപ്പ പാത ഇല്ലാതെ നട്ടൻ തിരിയുകയാണ്‌ ജനം. റോഡിന്റെ അശാസ്ത്രീയമായ നിർമ്മാണം മൂലമാണ്‌ ഇത്ര അധികം തകർന്നത്. വൻ കൊക്കയിൽ നിന്നും കെട്ടി ഉയർത്തിയ കോൺക്രീറ്റുകൾ മണൽ പാളി പോലെ തകർന്നു. ഉള്ളിൽ സിമന്റില്ല. കൈയ്യിൽ എടുത്ത് തിരുമിയാൽ പൊടിയുന്ന കാഴ്ച്ച.

ഒരു പില്ലർ പോലും ഇല്ലാതെ കാട്ടുകല്ലുകൾക്ക് കെട്ടിയാണ്‌ കൊക്കയിൽ റോഡ് പണിതത്. ഇതിനകം ഈ റോഡിന്റെ പണികൾക്ക് 150ലേറെ കോടി രൂപയാണ്‌ ഖജനാവിൽ നിന്നും ചിലവിട്ടത്. എന്നാൽ ഇതിന്റെ പാതി പോലും റോഡ് പണിക്ക് ഉപയോഗിച്ചില്ലെന്നും കരാറുകാർ തട്ടി എടുത്തു എന്നും ജനം സാക്ഷ്യപെടുത്തുന്നു.

https://www.facebook.com/PravasiShabdamNews/videos/262917380928273/