ജീവൻ തിരിച്ചുകിട്ടിയ മകൻ ആദ്യം പറഞ്ഞത് സോറി അമ്മ എന്നാണ് -കെപിഎസി ലളിത

മലയളികളുടെ പ്രിയപ്പെട്ട നടിയാണ് കെ പി എസി ലളിത. പത്ത് വയസ്സുള്ളപ്പോൾ മുതൽ നാടകത്തിൽ തുടങ്ങിയ അഭിനയ ജീവിതം. പിന്നീട് നിരവധി ചിത്രങ്ങളിൽ അഭിനയിച്ചിട്ടുള്ള നടി ഇപ്പോൾ അമ്മ വേഷങ്ങളിൽ സജീവമാണ്. മികച്ച സ്വഭാവനടിക്കുള്ള ദേശീയ അവാർഡ് രണ്ട് തവണ സ്വന്തമാക്കിയ താരമാണ് ലളിത. അന്തരിച്ച സംവിധായകൻ ഭരതന്റെ ഭാര്യയാണ് ലളിത. ശ്രീക്കുട്ടി, സിദ്ധാർഥ് എന്നീ രണ്ട് മക്കളാണ് ഇവർക്കുള്ളത്. സിദ്ധാർഥ് നടനും സംവിധായകനുമാണ്. മകന് സംഭവിച്ച അപകടത്തെക്കുറിച്ച് ലളിത പറഞ്ഞ വാർത്തകൾ വീണ്ടും വൈറലാകുന്നു

2015 സെപ്റ്റംബർ 11ന് സിദ്ധാർത്ഥ് സഞ്ചരിച്ചിരുന്ന ഫോഡ് ഫിഗോ കാർ കൊച്ചി ചമ്പക്കരക്ക് അടുത്തുവച്ച് അപകടത്തിൽപ്പെടുകയും സിദ്ധാർത്ഥ് ഗുരുതരമായി പരിക്കേറ്റ് മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ വെന്റിലേറ്ററിൽ കിടക്കുകയും ചെയ്തു. ആ സമയത്ത് വെന്റിലേറ്ററിന് പുറത്തിരുന്ന വിങ്ങിയ അവസ്ഥയെ പറ്റി ലളിത ഓർത്തെടുത്തു. 48 മണിക്കൂർ കഴിഞ്ഞ് മാത്രമേ പറയാൻ പറ്റുകയുള്ളു എന്ന് ഡോക്ടർ പറഞ്ഞപ്പോൾ ആ 48 മണിക്കൂർ എനിക്ക് ബോധമുണ്ടായിരുന്നോ എന്ന് എനിക്ക് അറിയില്ല. എങ്ങനെയാ ഞാൻ അവിടെ ഇരുന്നത്, ആരൊക്കെ വന്നു പോയി എന്നൊന്നും എനിക്ക് ഓർമ്മയില്ല. ഒരു സ്വപ്നം പോലെയാണ് അതെല്ലാം. ഒരാൾ വന്നു വിളിച്ചു എന്ന് മാത്രമറിയാം. ഡോക്ടർ വിളിക്കുന്നുവെന്ന് പറഞ്ഞ്, അവിടേക്ക് ചെല്ലുമ്പോൾ അവൻ എന്റെ അടുത്ത് സോറി അമ്മ എന്നൊരു വാക്ക് പറഞ്ഞു..  ലളിത പറഞ്ഞു. ഇതിന് ശേഷം ലളിതാമ്മ പൊട്ടിക്കരയുകയും ചെയ്തു.

കമൽ സംവിധാനം ചെയ്ത നമ്മൾ എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് വന്ന സിദ്ധാർഥ് 2012ൽ അച്ഛൻ സംവിധാനം ചെയ്ത നിദ്ര എന്ന സിനിമ റീമേക് ചെയ്താണ് ആദ്യമായി സംവിധായകൻ ആകുന്നത്. ആദ്യ വിവാഹബന്ധം വേർപെടുത്തിയ ശേഷം താരം അടുത്തിടെ രണ്ടാമതും വിവാഹിതനായിരുന്നു.