മദ്യപിച്ച് വീട്ടിലെത്തുന്ന രംഗത്തിൽ ശശി സാറിന്റെ നിർബന്ധം കാരണം സീമ എന്നെ തല്ലിയത് അഞ്ച് തവണ- കൃഷ്ണ ചന്ദ്രൻ

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് സീമ. സംവിധായകൻ ഐ വി ശശിയുമായുള്ള വിവാഹത്തിന് ശേഷം സീമ സിനിമയിൽ നിന്നും മാറി നിന്നു. അവളുടെ രാവുകൾ എന്ന ചിത്രത്തിൽ തുടങ്ങിയ സിനിമ ജീവിതം. മലയാള സിനിമയിൽ എക്കാലത്തെയും ഹിറ്റുകളിൽ ഒന്നായിരുന്നു സീമ നായികയായി എത്തിയ അവളുടെ രാവുകൾ. ഇപ്പോഴും സിനിമയിലും മിനി സ്‌ക്രീനിലും സജീവമായ താരം തന്റെ 63ാം ജന്മദിനം ആഘോഷിക്കുകയാണ്. എൺപതുകളിൽ വളരെ തിരക്കേറിയ നായികാ നടിയായിരുന്ന സീമ നൃത്തത്തിലൂടെയാണ് അഭിനയ ജീവിതത്തിലേക്ക് എത്തുന്നത്.ജയനെ നായകനാക്കി ഐ വി ശശി ഒരുക്കിയ ചിത്രമാണ് കാന്തവലയം. ചിത്രത്തിൽ നായിക സീമയുടെ അനിയൻ വേഷത്തിൽ എത്തിയത് നടനും ഗായകനുമായ കൃഷ്‍ണചന്ദ്രൻ ആയിരുന്നു. ആ ചിത്രത്തിറെ ചിത്രീകരണ അനുഭവങ്ങൾ ഐ വി ശശി ഓർമ്മക്കുറിപ്പിൽ കൃഷ്ണ ചന്ദ്രൻ പങ്കുവച്ചിട്ടുണ്ട്.

”കാന്തവലയം എന്ന സിനിമയിൽ സീമ ചേച്ചിയുടെ അനിയനായിട്ടാണ് അഭിനയിച്ചത്. അതിൽ അനിയൻ മദ്യപിച്ച് വീട്ടിലെത്തുന്ന ഒരു രംഗമുണ്ട്. സീമ ചേച്ചി എന്ന തല്ലുന്ന ഒരു രംഗവും. ആ തല്ലൊക്കെ നാച്ചുറലായിട്ടാണ് ചിത്രീകരിക്കുന്നത്. ആ തല്ല് അഞ്ച് തവണയെങ്കിലും പല ആംഗിളിൽ നിന്നായി ശശിയേട്ടൻ ഷൂട്ട് ചെയ്യും. അത് അദ്ദേഹത്തിന്റെ രീതിയാണ്.ഇപ്പോൾ ഇത് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായി
. അപ്പോൾ നമുക്ക് പെട്ടെന്ന് മനസ്സിലാവില്ല. അഞ്ച് തവണ എടുക്കുമ്പോഴും തല്ലുകൊള്ളണം. അഭിനയമല്ലാതെ ശരിയായി തല്ലും. അത്രയും തവണ എനിക്ക് തല്ല് കിട്ടിയിട്ടുണ്ട്. സിനിമ ചെയ്യുന്ന സമയത്ത് ഷോട്ട് മനോഹരമാക്കാൻ ഏതറ്റം വരെയും അദ്ദേഹം പോകും.ഷ്യം തോന്നിയാൽ കഴുതക്കുട്ടി എന്നു വിളിക്കും. ഇതാണ് അദ്ദേഹത്തിന്റെ ഏറ്റവും വലിയ ശകാരവാക്ക്. അതിനപ്പുറത്തേക്ക് അദ്ദേഹം ഒന്നും പറയാറില്ല. സംവിധായകൻ എന്നതിന് അപ്പുറത്തേയ്‍ക്ക് അത്രയും സ്‍നേഹമുള്ള വ്യക്തിയാണ് ഐ വി ശശി എന്ന വ്യക്തി.