തീവ്രവാദം എങ്ങനെ നേരിടണമെന്ന് ലോകത്തിന് കാണിച്ചുകൊടുത്തത് ഭാരതം, ഇസ്രായേലിനൊപ്പം- കൃഷ്ണ കുമാർ

പാക്കിസ്ഥാനെ ചുരുട്ടി കൂട്ടിയ മോദിയുടെ കരുത്ത് അറിയുന്നത് ഇപ്പോഴാണെന്ന് നടനും ബിജെപി നേതാവുമായ കൃഷ്ണകുമാർ. ഭരതത്തിൽ ചെറുപ്പം മുതൽ തീവ്രവാദം നാം കണ്ടിട്ടുണ്ട്. കാശ്മീരും ബോംബെയുമെല്ലാം അതിനു​ദാഹരണമാണ്. പാക്കിസ്ഥാനിൽ പോയി നാം തിരിച്ചാക്രമിച്ചപ്പോഴാണ് അവർക്ക് കൊടുക്കേണ്ട ശിക്ഷ കോടുത്തപ്പോൾ അവരുടെ ഭാ​ഗത്തു നിന്നും പിന്നെ ഒരു പ്രകോപനവുമില്ല. തീവ്രവാദം എന്നതിനെ എങ്ങനെ നേരിടണമെന്ന് ലോകത്തിന് കാണിച്ചുകൊടുത്തത് ഭാരതമാണെന്ന് കൃഷ്ണ കുമാർ പറഞ്ഞു.

വെറും ഒരു ഹമാസ് ലോക യുദ്ധം നടത്തുമ്പോൾ നരേന്ദ്ര മോദി പാക്കിസ്ഥാന്റെ എല്ലൂരി വിടുകയായിരുന്നു ഇസ്രയേലിലെ തീവ്രവാദത്തിന്റെ ഭീകരത നാം കണ്ടതാണ്. തീവ്രവാദം സമ്മാനിക്കുന്നത് ദുഖവും ദുരിതവുമാണ്. ലോകം മുഴുവൻ കാൽക്കീഴിലാണെന്നു പറയുന്നത് ആരാണെങ്കിലും അവയെ അടിച്ചമർത്തണം. അതിന്റെ ആദ്യപാഠം ഭാരതം ബലാൽക്കോട്ടിൽ കാണിച്ചു കൊടുത്തു.

ഇസ്രായേൽ തീവ്രവാദികൾക്ക് 24 മണിക്കൂർ സമയം കൊടുത്തു അവിടുത്തെ നല്ലവരായ ആളുകൾക്ക് ഒഴിഞ്ഞുപോകാനായി. ഇത്തരം മാതൃകകൾ ലോകം പഠിക്കേണ്ടതാണ്. ഭാരതം ഇസ്രേയേലിനൊപ്പമെന്ന് മോഡി പറഞ്ഞതും അതുകൊണ്ടാണ്. അതിനാലാണ് ഞാനും മോഡിക്കൊപ്പം നിന്നത്. തീവ്രവാദത്തിന് രാഷ്ട്രീയവും മതവുമില്ല അവിടെയുള്ളത് തീവ്രവാദം മാത്രമാണെന്നും കൃഷ്ണ കുമാർ പറഞ്ഞു.

വീഡിയോ കാണാം